മോഹൻലാലിൻ്റെ ബ്രഹ്മാണ്ഡ ചിത്രം ‘വൃഷഭ’യുടെ ടീസർ പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയയിൽ ആവേശം അലതല്ലുകയാണ്. ‘ലാലേട്ടാ, ഇത് ഒട്ടും പ്രതീക്ഷിച്ചില്ല…’, ‘തീ ഐറ്റം!’, ‘കാത്തിരുന്നത് വെറുതെ ആയില്ല’ തുടങ്ങിയ കമൻ്റുകളാണ് ടീസറിന് താഴെ നിറയുന്നത്. നീണ്ട മുടിയും വാളുമായി യോദ്ധാവിൻ്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട മോഹൻലാലിൻ്റെ ഗംഭീര ലുക്ക് ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.ആക്ഷനും പുരാണവും വികാരങ്ങളും സമന്വയിപ്പിച്ച് നന്ദകിഷോർ സംവിധാനം ചെയ്യുന്ന ‘വൃഷഭ’ ഒരു പാൻ ഇന്ത്യൻ വിരുന്നൊരുക്കുമെന്നാണ് സൂചന.
മലയാളം-തെലുങ്ക് ദ്വിഭാഷയായി ഒരുങ്ങുന്ന ചിത്രം തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും മൊഴിമാറ്റിയെത്തും. ഒക്ടോബർ 16ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഹൻലാലിൻ്റെ കരിയറിലെ ഏറ്റവും വലിയ സിനിമകളിലൊന്നായി ‘വൃഷഭ’ മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്ത്യൻ സിനിമ ലോകം മുഴുവൻ ഈ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്. ശോഭ കപൂർ, എക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. സിനിമയിൽ വിഎഫ്എക്സിനും ഇമോഷൻസിനും ഒരുപോലെ പ്രാധാന്യമുണ്ടാകുമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



