Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Uncategorized

പ്രിയപ്പെട്ട ഇടയൻ മടങ്ങി; തൃശൂർ അതിരൂപത മുൻ അധ്യക്ഷൻ മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

Canada Varthakal by Canada Varthakal
September 17, 2025
in Uncategorized
Reading Time: 1 min read
Mar Jacob Thoomkuzhy

തൃശൂർ: തൃശൂർ അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി (94) കാലം ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2.50 ഓടെയായിരുന്നു മരണം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് അന്ത്യം. കബറടക്കം പിന്നീട് നടക്കും.

തൃശൂർ അതിരൂപത ആർച്ച്‌ ബിഷപ്പ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്പ്, താമരശ്ശേരി രൂപതയുടെ ബിഷപ്പ് എന്നീ നിലകളിൽ ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2007 ജനുവരി മുതൽ കാച്ചേരിയിലെ മൈനർ സെമിനാരിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.

ADVERTISEMENT

1930 ഡിസംബർ 13-ന് കോട്ടയം ജില്ലയിലെ പാലാ വിളക്കുമാടത്ത് ജനിച്ചു. പിന്നീട് കുടുംബം കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലേക്ക് താമസം മാറ്റി. 1947-ൽ അദ്ദേഹം വൈദികപരിശീലനം ആരംഭിച്ചു. ആലുവ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്രപഠനത്തിനായി റോമിലെ പ്രൊപ്പഗാന്ത കോളേജിലേക്കയച്ചു. റോമിൽ വെച്ച് 1956 ഡിസംബർ 22 -ന് വൈദികപട്ടം സ്വീകരിച്ചു. ലാറ്ററൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കാനൻ നിയമത്തിലും സിവിൽ നിയമത്തിലും ഡോക്ടറേറ്റ് നേടിയതിന് ശേഷമാണ് കേരളത്തിൽ തിരിച്ചെത്തിയത്. മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്പായി 22 വർഷം സേവനം ചെയ്തു. 1997-ൽ തൃശൂർ അതിരൂപത ആർച്ച് ബിഷപ്പായി സ്ഥാനമേറ്റ് 10 വർഷം തുടർന്നു.

ജീവൻ ടിവിയുടെ സ്ഥാപക ചെയർമാനാണ്. രണ്ടുതവണ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ, 2000–06) വൈസ് പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്. 2004-ൽ തൃശൂർ മേരിമാതാ സെമിനാരിയിൽ നടന്ന സിബിസിഐയുടെ ചരിത്രസംഗമത്തിന്റെ മുഖ്യ സംഘാടകനായിരുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Mar Jacob Thoomkuzhy, Passes Away

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Delhi Building Collapse
Uncategorized

Delhi Building Collapse ’ഭൂകമ്പം പോലെ വൻ ശബ്ദം, അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നിലവിളി’: ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്നുവീണു

by Canada Varthakal
September 6, 2026
Narendra Modi Central Asia Visit
Uncategorized

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യേഷ്യൻ സന്ദർശനത്തിന് തുടക്കം; ഉസ്ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

by Canada Varthakal
August 29, 2026
Jeremy Hansen
Uncategorized

Jeremy Hansen Retires: ഇനിയും ബഹിരാകാശത്ത് പോകാൻ തയ്യാർ ; വിരമിച്ചാലും രാജ്യത്തിൻ്റെ ബഹിരാകാശ മുന്നേറ്റത്തിന് ഒപ്പം- ജെറെമി ഹാൻസെൻ

by Canada Varthakal
August 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.