സസ്കച്ചെവാൻ; സസ്‌കച്ചെവാനിൽ നവജാതശിശുക്കളെ RSV (Respiratory Syncytial Virus) എന്ന ഗുരുതരമായ (ശ്വാസമെടുപ്പുമായി ബന്ധപ്പെട്ട) വൈറസിൽനിന്ന് രക്ഷിക്കാൻ ഒരു പുതിയ മാർഗ്ഗം വരുന്നു. ഒക്ടോബർ ഒന്നു മുതൽ ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങും മുമ്പ് എല്ലാ കുട്ടികൾക്കും ഈ പ്രതിരോധ കുത്തിവയ്പ്പ് നൽകും. ഇത് വളരെ ആവേശകരവും കൃത്യസമയത്തുള്ള തീരുമാനവുമാണെന്ന് ശിശുരോഗവിഭാഗം മേധാവി ഡോ. ടെറി ക്ലാസെൻ പറഞ്ഞു.
ഒരു സാധാരണ വാക്സിൻ പോലെയല്ല ഈ കുത്തിവയ്പ്പ്. ഡോക്ടർ ക്ലാസെൻ പറയുന്നത്, ശരീരത്തിൽ രോഗപ്രതിരോധ ശേഷി ഉണ്ടാക്കുന്നതിന് പകരം വൈറസിനെ നേരിട്ട് ചെറുക്കാൻ കഴിവുള്ള ഒരു ആന്റിബോഡി കുട്ടിയുടെ ശരീരത്തിലേക്ക് കുത്തിവെച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ഈ ആന്റിബോഡി മാസങ്ങളോളം ശരീരത്തിൽ നിലനിൽക്കും. RSV രോഗം കൂടുതലായി കാണുന്ന മാസങ്ങളായ ഒക്ടോബർ മുതൽ മാർച്ച് വരെ ഈ പ്രതിരോധ കുത്തിവയ്പ്പ് നൽകും, ഇത് സൗജന്യമാണ്. പക്ഷെ ഇതിന് മാതാപിതാക്കളുടെ സമ്മതം വേണം.
എന്താണ് RSV? , ശൈത്യകാലത്ത് കുട്ടികൾ ആശുപത്രിയിൽ എത്താൻ ഏറ്റവും പ്രധാന കാരണം ഈ രോഗമാണ്. ഇത് ബ്രോങ്കിയോലൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയ പോലുള്ള ഗുരുതരമായ അസുഖങ്ങൾക്ക് കാരണമാകും. ചിലപ്പോൾ കുട്ടികളെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വരെ വരും. ഹൃദയസംബന്ധമായ പ്രശ്നങ്ങളോ, പ്രതിരോധശേഷി കുറവോ ഉള്ള കുട്ടികളിൽ RSV ജീവൻ പോലും എടുത്തേക്കാം.
തന്റെ മകൾക്ക് RSV വന്നപ്പോൾ നേരിടേണ്ടിവന്ന ദുരിതങ്ങൾ ടാര ജോൺസൺ എന്ന അമ്മ ഓർത്തെടുക്കുന്നു. ആഴ്ചയിൽ ഒരിക്കൽ ആശുപത്രിയിൽ പോയി മകൾക്ക് കുത്തിവയ്പ്പ് എടുക്കേണ്ടിവന്നിരുന്നു. ആ ബുദ്ധിമുട്ടുകൾ ഈ പുതിയ വാക്സിൻ നേരത്തെ ഉണ്ടായിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നുവെന്ന് ടാര പറയുന്നു. തന്റെ കുടുംബത്തിനുണ്ടായ ബുദ്ധിമുട്ടുകൾ മറ്റു മാതാപിതാക്കൾക്ക് ഉണ്ടാകാതിരിക്കാൻ ഇത് സഹായകമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
ഈ പദ്ധതി ആരോഗ്യമേഖലയ്ക്കും ഏറെ സഹായകരമാകും. വിദൂര സ്ഥലങ്ങളിൽ നിന്ന് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള ചെലവും പ്രയാസങ്ങളും ഇത് കുറയ്ക്കും. രോഗം വരുന്നത് തടയുന്നതിലൂടെ ആരോഗ്യസംവിധാനത്തിന് വരുന്ന സാമ്പത്തിക ഭാരം കുറയ്ക്കാൻ സാധിക്കുമെന്ന് ഡോ. ക്ലാസെൻ ചൂണ്ടിക്കാട്ടി. ഒന്റാറിയോ, ക്യുബെക്ക് തുടങ്ങിയ പ്രവിശ്യകളും ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളും ഇതിനോടകം ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഈ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ SHA വെബ്സൈറ്റിൽ ലഭ്യമാണ്.
RSV will no longer be tolerated!; New preventive measure to protect children in Saskatchewan!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



