📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Life style

സ്റ്റെയർകെയ്‌സിന് താഴെയുള്ള ‘ഡെഡ് സ്പേസ്’ ഇനി വെറുതെ കിടക്കില്ല; പരീക്ഷിക്കാം ഈ കിടിലൻ ഐഡിയകൾ!

Canada Varthakal by Canada Varthakal
September 13, 2025
in Life style
Reading Time: 1 min read
stair

വീടുകളിൽ ഡെഡ് സ്‌പേസുകൾ ഏറ്റവും കൂടുതൽ കാണുന്ന ഒരിടമാണ് സ്റ്റെയർകേസ് . ഈ സ്പേസ് അധികം ശ്രദ്ധിക്കപ്പെടാതെ വെറുതെ കിടക്കാറാണ് പതിവ്. എന്നാൽ അൽപമൊന്ന് ശ്രദ്ധിച്ചാൽ ഈ സ്‌പേസുകളെ ഉപകാരപ്രദവും മനോഹരവുമാക്കി മാറ്റാൻ സാധിക്കും. അത്തരത്തിലുള്ള ചില ആശയങ്ങൾ താഴെക്കൊടുക്കുന്നു.

മെമ്മറി വാൾ
വീടിനുള്ളിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണ കേന്ദ്രമാക്കി ലാൻഡിങ് സ്‌പേസുകളെ മാറ്റിയെടുക്കാം. അതിലൊന്നാണ് മെമ്മറി വാൾ നിർമ്മിക്കുകയെന്നത്. വീടിന്റെ ഭിത്തികളിൽ കുടുംബാംഗങ്ങളുടെ ചിത്രങ്ങളും കലാസൃഷ്ടികളും മനോഹരമായി പ്രദർശിപ്പിക്കാം. പൊതുവായ കളർ ടോണിൽ നിന്ന് വ്യത്യസ്തമായി മെമ്മറി വാളിന് പ്രത്യേക നിറം നൽകിയാൽ ഇത് അതിഥികളുടെ ശ്രദ്ധ ആകർഷിക്കുന്ന ഇടമായി മാറും.

ADVERTISEMENT

റീഡിങ് കോർണർ
റീഡിങ് കോർണറായി മാറ്റിയെടുക്കുക എന്നതാണ് മറ്റൊരു വഴി. ഗോവണിയുടെ താഴെ ഭാഗത്ത് സ്ഥലം ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിൽ അവിടം വായനക്കായി മാറ്റിയെടുക്കാം. ഒരു കോഫി ടേബിളും കസേരയും ചെറിയ ബുക്ക് ഷെൽഫും ഉണ്ടെങ്കിൽ ഈ സ്ഥലം വീടിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് മാറി വിശ്രമിക്കാനും വായിക്കാനുമുള്ള ഒരിടമായി ഉപയോഗിക്കാം. പുസ്തകങ്ങൾ സൂക്ഷിക്കാൻ പരിമിതമായ ഇടം മതിയാകുമെന്നതിനാൽ ലാൻഡിങ് സ്‌പേസുകളിൽ ബുക്ക് ഷെൽഫുകൾ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. സ്ഥല സൗകര്യമനുസരിച്ച് ഫ്ലോർ ടു സീലിങ് ബുക്ക് ഷെൽഫുകളോ കോർണർ ഷെൽഫുകളോ തിരഞ്ഞെടുക്കാം.

ADVERTISEMENT

വർക്ക്‌സ്‌പേസ്
ലാൻഡിങ് സ്‌പേസിന് അൽപം സ്ഥലവിസ്താരമുണ്ടെങ്കിൽ അത് വർക്ക്‌സ്‌പേസായി മാറ്റിയെടുക്കാം. ചെറിയ മേശയും കസേരയുമുണ്ടെങ്കിൽ ലാപ്ടോപ്പോ ഡെസ്‌ക്‌ടോപ്പോ വെച്ച് വീട്ടിലിരുന്ന് ജോലി ചെയ്യാം. ഫയലുകളും പേപ്പറുകളും സൂക്ഷിക്കാൻ ഒരു സ്റ്റോറേജ് യൂണിറ്റ് കൂടി ഉൾപ്പെടുത്തിയാൽ ഈ സ്ഥലം വളരെ ഉപയോഗപ്രദമാകും.

ഇരിപ്പിടം ഉൾപ്പെടുത്താം
ചെറിയ ബെഞ്ചുകൾ ഉൾപ്പെടുത്തുന്നതും നല്ലൊരു ആശയമാണ്. ലാൻഡിങ് സ്‌പേസിനോട് ചേർന്ന് ഹാളോ ജനലുകളോ ഉണ്ടെങ്കിൽ ഇവിടെ ഇടുങ്ങിയതോ പ്രത്യേക ആകൃതിയിലുള്ളതോ ആയ ഇരിപ്പിടങ്ങൾ വെക്കാം.

സ്റ്റോറേജ് യൂണിറ്റുകൾ
ലാൻഡിങ് സ്‌പേസ് ഒരു ബോണസ് സ്റ്റോറേജ് സ്‌പേസായും ഉപയോഗിക്കാം. ക്ലീനിങ് ഉൽപ്പന്നങ്ങളോ ടവ്വലുകളോ സൂക്ഷിച്ചു വെക്കാൻ ചെറിയ സ്റ്റോറേജ് യൂണിറ്റുകൾ ഈ ഇടങ്ങളിൽ സ്ഥാപിക്കാം.

ഇൻഡോർ പ്ലാന്റ്
വീടിനുള്ളിൽ ഇൻഡോർ പ്ലാൻ്റുകൾ വെക്കാൻ ഏറ്റവും അനുയോജ്യമായ ഇടമായും ലാൻഡിങ് സ്‌പേസുകളെ മാറ്റിയെടുക്കാം. അലമാരയോ മേശയോ വെക്കാൻ സൗകര്യമില്ലാത്ത സ്ഥലത്ത് പോലും വ്യത്യസ്ത വലിപ്പത്തിലുള്ള ചെടികൾ വെച്ച് മനോഹരമാക്കാം. ആവശ്യമെങ്കിൽ പല തട്ടുകളുള്ള ചെറിയ ഗാർഡൻ സ്റ്റാൻഡുകളും ഉപയോഗിക്കാം.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

The 'dead space' under the staircase will no longer lie idle; try these great ideas!
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇന്റർവ്യൂ 11 മണിക്കായാൽ പണി കിട്ടും! ഉദ്യോഗാർത്ഥികളെ ഞെട്ടിച്ച് കരിയർ കോച്ചിന്റെ ഉപദേശം; കാരണമിതാണ്
Life style

ഇന്റർവ്യൂ 11 മണിക്കായാൽ പണി കിട്ടും! ഉദ്യോഗാർത്ഥികളെ ഞെട്ടിച്ച് കരിയർ കോച്ചിന്റെ ഉപദേശം; കാരണമിതാണ്

by Canada Varthakal
May 6, 2026
മാച്ചയെ വീഴ്ത്താൻ ‘പർപ്പിൾ വിപ്ലവം’; ലോകം കീഴടക്കി ഫിലിപ്പൈൻസിന്റെ സ്വന്തം ഉബെ
Life style

മാച്ചയെ വീഴ്ത്താൻ ‘പർപ്പിൾ വിപ്ലവം’; ലോകം കീഴടക്കി ഫിലിപ്പൈൻസിന്റെ സ്വന്തം ഉബെ

by Canada Varthakal
May 3, 2026
Tide laundry detergent on a shelf at a New York supermarket.
Life style

അടുക്കള ബജറ്റ് വീണ്ടും വെല്ലുവിളിയിലേക്ക്; വരാനിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകളോ?

by Canada Varthakal
April 27, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.