ലണ്ടൻ: ലണ്ടൻ സോഷ്യൽ ക്ലബ്ബ്, കാനഡയിലെ ക്നായിത്തൊമ്മൻ ഹാളിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. റവ. ഫാ. ജെയിംസ് മുളയാനിക്കൽ ആയിരുന്നു മുഖ്യാതിഥി. ഓണഘോഷയാത്രയോടെയാണ് പരിപാടികൾ ആരംഭിച്ചത്. ചെണ്ടമേളം, മാവേലി എഴുന്നള്ളത്ത്, തിരുവാതിരകളി, ഓണപ്പാട്ടുകൾ എന്നിവ നാടിന്റെ ഓർമ്മകൾക്ക് പുത്തനുണർവ് നൽകി.
ക്ലബ്ബ് പ്രസിഡന്റ് സിനു മുളയാനിക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡിനു പെരുമാനൂർ സ്വാഗതവും, ജോബി കിഴക്കേക്കര നന്ദിയും പറഞ്ഞു. ബൈജു കളമ്പുകാട്ടിൽ, ലീന മണിക്കൊമ്പിൽ, സിന്ത്യ കിഴക്കെപുറത്തു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Onam 2025 celebrations were held at Knanaya Thomman Hall on September 7th, organized by the London Social Club.



