ലണ്ടൻ: യുകെയിൽ ഇന്ന് ഉച്ചകഴിഞ്ഞ് എല്ലാ മൊബൈൽ ഫോണുകളിലും രാജ്യവ്യാപക അടിയന്തര മുന്നറിയിപ്പ് പരിശോധനയുടെ ഭാഗമായി സൈറൺ ശബ്ദം മുഴങ്ങും. ഏകദേശം 10 സെക്കൻഡ് ദൈർഘ്യമുള്ള ഈ അലർട്ട് കൃത്യം 3 മണിക്കാണ് ലഭിക്കുക. ഇത് ഒരു ട്രയൽ മാത്രമാണെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും വ്യക്തമാക്കുന്ന സന്ദേശവും ഇതോടൊപ്പം ഫോണുകളിൽ തെളിഞ്ഞുവരും. മോശം കാലാവസ്ഥ പോലുള്ള ജീവന് ആപത്തുണ്ടാക്കാവുന്ന സാഹചര്യങ്ങളിൽ ജനങ്ങൾക്ക് വേഗത്തിൽ മുന്നറിയിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സിസ്റ്റം നടപ്പിലാക്കിയിരിക്കുന്നത്.
യുകെയിൽ നിലവിൽ ഉപയോഗത്തിലുള്ള ഏകദേശം 87 ദശലക്ഷം മൊബൈൽ ഫോണുകളിൽ എല്ലാ ഫോണുകളിലും ഈ അലർട്ട് ലഭിക്കില്ല. പഴയ മോഡൽ ഫോണുകൾ, 4G അല്ലെങ്കിൽ 5G നെറ്റ് വർക്കുമായി ബന്ധിപ്പിക്കാത്ത ഉപകരണങ്ങൾ, സ്വിച്ച് ഓഫ് ചെയ്തതോ എയർപ്ലെയിൻ മോഡിലിട്ടതോ ആയ ഫോണുകൾ എന്നിവയിൽ സൈറൺ മുഴങ്ങില്ല. പ്രാദേശിക ഫോൺ മാസ്റ്റുകളിൽ നിന്നുള്ള സിഗ്നലുകൾ വഴിയാണ് സിസ്റ്റം പ്രവർത്തിക്കുന്നത്. അതിനാൽ യുകെയ്ക്ക് പുറത്തുള്ള മൊബൈൽ നമ്പറുകളുള്ള വിനോദസഞ്ചാരികൾക്കും ഈ അലർട്ട് ലഭിക്കാൻ സാധ്യതയുണ്ട്.
2023 ഏപ്രിലിൽ ആദ്യമായി പരീക്ഷണം നടത്തിയ ശേഷം ഇത് അഞ്ചാം തവണയാണ് യുകെയിൽ ഇത്തരമൊരു അടിയന്തര മുന്നറിയിപ്പ് നൽകുന്നത്. 2023 ഫെബ്രുവരിയിൽ പ്ലിമത്തിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തിയപ്പോഴാണ് ഈ സൈറൺ ആദ്യമായി യഥാർത്ഥ സാഹചര്യത്തിൽ ഉപയോഗിച്ചത്. സൈറൺ ഒഴിവാക്കാനുള്ള ഫീച്ചറും സർക്കാർ നൽകിയിട്ടുണ്ടെങ്കിലും, ഫോൺ സൈലന്റ് മോഡിലാക്കുന്നത് അലാറം തടയില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ പരീക്ഷണം സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് സർക്കാർ കരുതുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Emergency alarms on phones in the UK today; authorities say no need to panic



