അടുക്കളയിലെ ചില സാധനങ്ങൾ മുഖത്തു തേക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നു മുന്നറിയിപ്പ് നൽകി ചർമരോഗ വിദഗ്ദ്ധർ. സൗന്ദര്യസംരക്ഷണത്തിനായി പ്രകൃതിദത്ത മാർഗങ്ങൾ തിരഞ്ഞെടുക്കുന്നവർക്കായി ചില നിർദേശങ്ങളും ഡോക്ടർമാർ പങ്കുവച്ചു. ചില അടുക്കള സാധനങ്ങൾ മുഖത്തു തേക്കുമ്പോൾ അതു ചർമത്തിനു ദോഷകരമായി ബാധിക്കാം.
ചർമത്തിന്റെ തരം മനസ്സിലാക്കാതെയുള്ള പ്രയോഗങ്ങൾ ചിലപ്പോൾ അലർജിക്കും ചർമപ്രശ്നങ്ങൾക്കും കാരണമായേക്കാം. നാരങ്ങാനീര്, ബേക്കിങ് സോഡ, കറുവപ്പട്ട, വെളുത്തുള്ളി എന്നിവ മുഖത്തു നേരിട്ടു പുരട്ടുന്നത് സൂര്യാഘാതം, ചർമത്തിലെ അസ്വസ്ഥതകൾ, ചുവന്ന പാടുകൾ എന്നിവയ്ക്ക് കാരണമാകും. ഇത്തരം പ്രകൃതിദത്ത ചേരുവകൾ ഉപയോഗിക്കുമ്പോൾ അവ ശരിയായ രീതിയിൽ, മറ്റു വസ്തുക്കളുമായി ചേർത്താണോ ഉപയോഗിക്കുന്നതെന്നു ശ്രദ്ധിക്കണം.
ഓരോ വ്യക്തിയുടെയും ചർമം വ്യത്യസ്തമാണ്. അതിനാൽ ഒരാൾക്ക് ഫലപ്രദമായത് മറ്റൊരാൾക്ക് ദോഷകരമാവാം. അതിനാൽ എന്തു പുരട്ടുമ്പോഴും ഒരു ചർമരോഗ വിദഗ്ദ്ധന്റെ അഭിപ്രായം തേടുന്നത് നല്ലതാണ്. അതുപോലെ, ഇത്തരം പരീക്ഷണങ്ങൾക്കു മുൻപ് ഒരു ചെറിയ ഭാഗത്തു പുരട്ടി അലർജിയുണ്ടോയെന്ന് പരിശോധിക്കുന്നതും ഉചിതമായ കാര്യമാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
These four kitchen items are enough to harm your face: Experts warn



