മനിറ്റോബയിലെ ഹോളോവാട്ടർ ഫസ്റ്റ് നേഷണിൽ കൂട്ടക്കൊലപാതകം. സംഭവത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. മരിച്ച രണ്ട് പേരിൽ ഒരാൾ പ്രതിയാണ്. ആറ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും അവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഈ ദാരുണമായ സംഭവം നടന്നത്. സംഭവം നടന്നയുടൻ തന്നെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) സ്ഥലത്തെത്തി. കത്തിക്കുത്തിന് പിന്നിലെ കാരണം എന്താണെന്ന് പോലീസ് ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
സംഭവസ്ഥലത്തും, സമീപത്തുള്ള ഹൈവേ 304-ലും പോലീസ് സംഘം വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ആക്രമണത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാനായി ആരോഗ്യവകുപ്പ് ഹെൽത്ത് സയൻസ് സെന്ററിൽ ‘കോഡ് ഓറഞ്ച്’ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ധാരാളം രോഗികൾ ഒരേസമയം ആശുപത്രിയിൽ എത്താൻ സാധ്യതയുണ്ടെന്നതിനാലാണ് ഇത്തരത്തിൽ അധികൃകർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഈ ആക്രമണത്തെ ഒരു “കൂട്ട ദുരന്തം” എന്നാണ് അവർ വിശേഷിപ്പിച്ചത്. ഈ ദാരുണമായ സംഭവത്തിൽ, പ്രദേശവാസികൾ ഞെട്ടലിലാണ്. പോലീസിൻ്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഉടൻ തന്നെ കൂടുതൽ വിവരങ്ങൾ നൽകുമെന്ന് RCMP വാർത്താക്കുറിപ്പിൽ അറിയിച്ചു.
Massacre in Manitoba: Two killed, six injured in stabbing
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



