Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

പ്രസവാനന്തരം ഇന്ത്യൻ യുവതി മരിച്ച സംഭവം; ഒന്റാരിയോയിലെ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

Canada Varthakal by Canada Varthakal
August 30, 2025
in Ontario
Reading Time: 1 min read
a man and woman sitting next to a pond

ഒന്റാരിയോ: പ്രസവാനന്തര ചികിത്സയിലിരിക്കെ സെപ്‌സിസ് ബാധിച്ച് ഭാര്യ മരിച്ച സംഭവത്തിൽ ഒന്റാരിയോയിലെ ആശുപത്രിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ഭർത്താവ് രംഗത്ത്. ചികിത്സയിൽ സംഭവിച്ച വീഴ്ചയാണ് തന്റെ ഭാര്യയുടെ മരണത്തിന് കാരണമെന്ന് കാണിച്ച് ഗുരീന്ദർ സിദ്ദു എന്നയാളാണ് നിയമനടപടികൾ ആരംഭിച്ചിരിക്കുന്നത്. മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെയാണ് രവീന്ദർ കൗർ സിദ്ദു എന്ന യുവതിക്ക് ജീവൻ നഷ്ടപ്പെട്ടത്.

കഴിഞ്ഞ ജൂൺ 18-നാണ് രവീന്ദറിനെ പ്രസവത്തിനായി മിസിസ്സാഗയിലെ ക്രെഡിറ്റ് വാലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം പുലർച്ചെ അവർ ആൺകുഞ്ഞിന് ജന്മം നൽകി. പ്രസവം സാധാരണഗതിയിൽ ആയിരുന്നെങ്കിലും രവീന്ദറിന്റെ യോനിയിൽ മുറിവുണ്ടായതിനാൽ സ്റ്റിച്ച് ഇടേണ്ടി വന്നിരുന്നു. ഇതിനു ശേഷം, ജൂൺ 19ന് രാവിലെ 11:15-ഓടെ അവർക്ക് ശക്തമായ പനിയും വിറയലും അനുഭവപ്പെട്ടു. സംസാരിക്കാൻ പോലും ബുദ്ധിമുട്ട് നേരിട്ടു. വേദനയെക്കുറിച്ച് ഡോക്ടർമാരോട് പറഞ്ഞെങ്കിലും വേണ്ടത്ര ശ്രദ്ധ നൽകിയില്ലെന്നും കൃത്യസമയത്ത് ആന്റിബയോട്ടിക് നൽകിയില്ലെന്നും ഗുരീന്ദർ ആരോപിക്കുന്നു.

ADVERTISEMENT

രവീന്ദറിന് സെപ്‌സിസ് വരാനുള്ള സാധ്യതയുണ്ടെന്ന് ന്യൂയോർക്കിൽ ഐസിയു നഴ്‌സായ അവരുടെ സഹോദരി മുന്നറിയിപ്പ് നൽകിയിരുന്നതായും ഇത് ആശുപത്രി അധികൃതർ അവഗണിച്ചെന്നും ഗുരീന്ദർ പറയുന്നു. ശരീരത്തിൽ ബാക്ടീരിയൽ അണുബാധയുണ്ടായതായി പിന്നീട് കണ്ടെത്തി. ഇത് ഗർഭപാത്രത്തിനും കാലുകൾക്കും ഗുരുതരമായ കേടുപാടുകൾ വരുത്തി. ജൂൺ 21-ന് അണുബാധ നീക്കം ചെയ്യുന്നതിനായി രവീന്ദറിന് ശസ്ത്രക്രിയ നടത്തി. എന്നാൽ, അണുബാധ ഗർഭപാത്രത്തെ പൂർണ്ണമായും നശിപ്പിച്ചതിനാൽ പിന്നീട് ഗർഭപാത്രം നീക്കം ചെയ്യേണ്ടി വന്നു. ജൂൺ 23-ന് രവീന്ദർ മരിച്ചു .

സംഭവം ദാരുണമാണെന്നും ഉയർന്ന നിലവാരമുള്ള ചികിത്സ ഉറപ്പാക്കാൻ എല്ലാ ആശുപത്രികൾക്കും ഉത്തരവാദിത്തമുണ്ടെന്നും ഒന്റാറിയോ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ രോഗിയുടെ സ്വകാര്യത ചൂണ്ടിക്കാട്ടി ക്രെഡിറ്റ് വാലി ആശുപത്രി അധികൃതർ കൂടുതൽ വിവരങ്ങൾ നൽകാൻ തയ്യാറായില്ല. ആശുപത്രിയുടെ അനാസ്ഥയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗുരീന്ദർ ഓൺലൈൻ പെറ്റീഷനും ആരംഭിച്ചിട്ടുണ്ട്. ഭാര്യയുടെ മരണം തങ്ങളെ തകർത്തു കളഞ്ഞെന്നും ഇത് മറ്റാർക്കും സംഭവിക്കരുതെന്നും ഗുരീന്ദർ പറയുന്നു.

Indian woman dies after giving birth; family makes serious allegations against Ontario hospital
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഒന്റാറിയോ ലണ്ടനിൽ ഫിറ്റ്‌നസ് സെന്ററിലേക്ക് കാർ ഇടിച്ചുകയറി വൻ അപകടം; ഏഴു സ്ത്രീകൾക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
Canada

ഒന്റാറിയോ ലണ്ടനിൽ ഫിറ്റ്‌നസ് സെന്ററിലേക്ക് കാർ ഇടിച്ചുകയറി വൻ അപകടം; ഏഴു സ്ത്രീകൾക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

by Canada Varthakal
June 12, 2026
ഒസ്സീസ് ഗാരേജിന് കൈത്താങ്ങായി സഡ്ബറി സിറ്റി കൗൺസിൽ; 75,000 ഡോളറിന്റെ അടിയന്തര സഹായം അനുവദിച്ചു
Ontario

ഒസ്സീസ് ഗാരേജിന് കൈത്താങ്ങായി സഡ്ബറി സിറ്റി കൗൺസിൽ; 75,000 ഡോളറിന്റെ അടിയന്തര സഹായം അനുവദിച്ചു

by Canada Varthakal
June 12, 2026
ടൊറന്റോയിലും വാൻകൂവറിലും വാടക വീടുകൾക്ക് നിരക്ക് കുറയുന്നു; ഒപ്പം വൻ ഓഫറുകളും
Ontario

ടൊറന്റോയിലും വാൻകൂവറിലും വാടക വീടുകൾക്ക് നിരക്ക് കുറയുന്നു; ഒപ്പം വൻ ഓഫറുകളും

by Canada Varthakal
June 10, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.