📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Life style

ക്രെഡിറ്റ് യൂണിയൻ ബാങ്കിംഗ്: ചെലവ് ലാഭിക്കാം, പക്ഷേ ഈ പരിമിതികൾ പാലിക്കണം

Canada Varthakal by Canada Varthakal
August 27, 2025
in Life style
Reading Time: 1 min read
credit card

ബാങ്കിങ് സേവനങ്ങൾക്ക് പുതിയൊരു ബദൽ എന്ന നിലയിൽ കാനഡയിൽ ക്രെഡിറ്റ് യൂണിയനുകൾ കൂടുതൽ ജനകീയമായിരിക്കുകയാണ്. പരമ്പരാഗത ബാങ്കുകൾ നൽകുന്ന അക്കൗണ്ടുകൾ, മോർട്ട്ഗേജുകൾ, വായ്പകൾ തുടങ്ങിയ എല്ലാ സേവനങ്ങളും ക്രെഡിറ്റ് യൂണിയനുകളും ലഭ്യമാക്കുന്നുണ്ട്. എന്നാൽ, ഇവയുടെ പ്രധാന ആകർഷണം താരതമ്യേന കുറഞ്ഞ ഫീസും, ചില സേവനങ്ങൾക്ക് ഫീസ് ഇല്ല എന്നുള്ളതുമാണ്. ക്രെഡിറ്റ് യൂണിയനുകൾ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളാണ്.
ഉപഭോക്താക്കൾക്ക് ഒരു തവണ മെമ്പർഷിപ് ഷെയർ വാങ്ങിയാൽ ഈ സ്ഥാപനങ്ങളിൽ അംഗങ്ങളായി ചേരാൻ സാധിക്കും. ഇത് വഴി ഓരോ അംഗത്തിനും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, ലാഭം കുറഞ്ഞ ഫീസുകളിലൂടെയോ മെച്ചപ്പെട്ട സേവനങ്ങളിലൂടെയോ തിരികെ ലഭിക്കാനും അവസരം ലഭിക്കുന്നു. സാമൂഹികമായി പ്രതിബദ്ധതയുള്ള ആളുകൾക്ക്, തങ്ങളുടെ പണം സമൂഹത്തിൽ തന്നെ നിലനിർത്താൻ ക്രെഡിറ്റ് യൂണിയനുകൾ സഹായകമാകുന്നു.

സാമ്പത്തികമായി പിന്നോട്ട് പോകുന്ന ആളുകൾക്ക് കുറഞ്ഞ ചെലവിൽ ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം, ഉയർന്ന പലിശ നിരക്കിൽ നിക്ഷേപങ്ങളും കുറഞ്ഞ പലിശയിൽ വായ്പകളും വാഗ്ദാനം ചെയ്യുന്നതിനാൽ ക്രെഡിറ്റ് യൂണിയനുകൾ കൂടുതൽ ആളുകളെ ആകർഷിക്കുന്നുണ്ട്. കാനഡയിലെ പരമ്പരാഗത ബാങ്കുകൾ പ്രതിമാസം 30 ഡോളർ വരെ ഫീസ് ഈടാക്കുമ്പോൾ, ക്രെഡിറ്റ് യൂണിയനുകളിൽ ഈ ഫീസ് ഗണ്യമായി കുറവാണ്. ഇത് പല കാനഡക്കാരെയും വലിയ ബാങ്കുകളിൽ നിന്ന് മാറി ക്രെഡിറ്റ് യൂണിയനുകളിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നു. ക്രെഡിറ്റ് യൂണിയനുകളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെങ്കിലും, 2024 സെപ്റ്റംബർ വരെ കാനഡയിൽ ഏകദേശം 392 ക്രെഡിറ്റ് യൂണിയനുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ക്യുബെക്ക്, ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട എന്നിവിടങ്ങളിൽ ഇവക്ക് വലിയ വേരോട്ടമുണ്ട്. മൊത്തം 10 ദശലക്ഷം അംഗങ്ങളാണ് കാനഡയിലെ ക്രെഡിറ്റ് യൂണിയനുകൾക്ക് ഉള്ളത്.

ADVERTISEMENT

എന്നാൽ, ക്രെഡിറ്റ് യൂണിയനുകൾക്ക് ചില പരിമിതികളുമുണ്ട്. പരമ്പരാഗത ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ക്രെഡിറ്റ് യൂണിയനുകൾക്ക് ശാഖകളുടെ എണ്ണം കുറവാണ്. കൂടാതെ, സ്വന്തം നെറ്റ്‌വർക്കിൽ പെടാത്ത എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ കൂടുതൽ തുക ഫീസായി നൽകേണ്ടി വരും. വിദേശ ഇടപാടുകൾ പോലുള്ള സങ്കീർണ്ണമായ സേവനങ്ങൾക്കും ഇവ അപര്യാപ്തമാണ്. എല്ലാ ക്രെഡിറ്റ് യൂണിയനുകളും എല്ലാവർക്കും അംഗത്വം നൽകാത്തതിനാൽ ചിലപ്പോൾ ഒരു പ്രത്യേക സമൂഹം, തൊഴിൽ മേഖല, അല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധമുള്ളവർക്ക് മാത്രമേ അംഗമാകാൻ സാധിക്കുകയുള്ളൂ. എന്നിരുന്നാലും, സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ, ക്രെഡിറ്റ് യൂണിയനുകളിൽ ഒരു അക്കൗണ്ട് ഉള്ളത് പലപ്പോഴും നല്ലൊരു തീരുമാനമാണ്. എല്ലാ പണവും ഒരൊറ്റ ബാങ്കിൽ നിക്ഷേപിക്കാതെ, ആവശ്യകതകൾക്കനുസരിച്ച് വിവിധ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത് കൂടുതൽ പ്രയോജനകരമാണ്.

ADVERTISEMENT
Credit Union Banking: Cost savings possible, but these limitations must be met
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇന്റർവ്യൂ 11 മണിക്കായാൽ പണി കിട്ടും! ഉദ്യോഗാർത്ഥികളെ ഞെട്ടിച്ച് കരിയർ കോച്ചിന്റെ ഉപദേശം; കാരണമിതാണ്
Life style

ഇന്റർവ്യൂ 11 മണിക്കായാൽ പണി കിട്ടും! ഉദ്യോഗാർത്ഥികളെ ഞെട്ടിച്ച് കരിയർ കോച്ചിന്റെ ഉപദേശം; കാരണമിതാണ്

by Canada Varthakal
May 6, 2026
മാച്ചയെ വീഴ്ത്താൻ ‘പർപ്പിൾ വിപ്ലവം’; ലോകം കീഴടക്കി ഫിലിപ്പൈൻസിന്റെ സ്വന്തം ഉബെ
Life style

മാച്ചയെ വീഴ്ത്താൻ ‘പർപ്പിൾ വിപ്ലവം’; ലോകം കീഴടക്കി ഫിലിപ്പൈൻസിന്റെ സ്വന്തം ഉബെ

by Canada Varthakal
May 3, 2026
Tide laundry detergent on a shelf at a New York supermarket.
Life style

അടുക്കള ബജറ്റ് വീണ്ടും വെല്ലുവിളിയിലേക്ക്; വരാനിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകളോ?

by Canada Varthakal
April 27, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.