📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

വാക്സിൻ സൗജന്യമല്ല, കൊവിഡ് വാക്സിന് ഇനി പണം നൽകണം; ആൽബെർട്ടയിൽ പുതിയ നിയമം

Canada Varthakal by Canada Varthakal
August 11, 2025
in Alberta
Reading Time: 1 min read
Alberta Premier Danielle Smith speaks

ctv

ആല്‍ബെര്‍ട്ട പ്രവിശ്യയിൽ കൊവിഡ്-19 വാക്‌സിന്‍ ഇനി സൗജന്യമായി ലഭിക്കില്ല. വാക്‌സിന്‍ ആവശ്യമുള്ളവര്‍ മുൻകൂട്ടി പണമടച്ച് ഓർഡർ ചെയ്യണം. ഈ വരുന്ന ഓട്ടം കാലത്ത് വാക്‌സിനേഷൻ ആരംഭിക്കും. ഭൂരിഭാഗം ആളുകൾക്കും ഒരു ഡോസിന് 100 ഡോളറിലധികം (ഏകദേശം 8,000 രൂപ) ചിലവ് വരും. പുതിയ നിയമം ജൂണിലാണ് സർക്കാർ പ്രഖ്യാപിച്ചത്. ഈ തീരുമാനത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

ആൽബെർട്ടയിലെ മുൻ ചീഫ് മെഡിക്കൽ ഓഫീസറായിരുന്ന ഡോ. ജെയിംസ് ടാൽബോട്ട്, ഇത് വളരെ മോശം നയമാണെന്ന് അഭിപ്രായപ്പെട്ടു. വാക്‌സിൻ വിതരണം ചെയ്യുന്ന സ്ഥലങ്ങളുടെ എണ്ണം കുറച്ചതാണ് പ്രധാന പ്രശ്നമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ആളുകൾക്ക് എളുപ്പത്തിൽ വാക്സിൻ എടുക്കാൻ കഴിഞ്ഞിരുന്ന ഫാർമസികളിൽ നിന്ന് വാക്സിൻ വിതരണം നിർത്തിവെച്ചു. ഇതിലൂടെ 90 ശതമാനം സ്ഥലങ്ങളാണ് ഒഴിവാക്കപ്പെട്ടത്.

ADVERTISEMENT

കഴിഞ്ഞ വർഷം നൽകിയതിനേക്കാൾ 240,000 ഡോസ് കുറവ് വാക്സിനാണ് ഇത്തവണ ഓർഡർ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഉപയോഗിക്കാത്ത വാക്‌സിനുകൾ കാരണം $135 മില്യൺ നഷ്ടമായെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞിരുന്നു. എന്നാൽ ഈ വാദം ഡോ. ടാൽബോട്ട് തള്ളി. വാക്സിൻ വാങ്ങാൻ പണം മുടക്കിയത് ഫെഡറൽ സർക്കാരാണ്. മാത്രമല്ല, വാക്സിൻ വിതരണത്തിലെ പാളിച്ചകൾക്ക് ഉത്തരവാദി പ്രൊവിൻഷ്യൽ സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് വാക്സിൻ എടുക്കാൻ ബുദ്ധിമുട്ടാകുമെന്നും ടാൽബോട്ട് കൂട്ടിച്ചേർത്തു. കുട്ടികൾക്ക് ഭക്ഷണം വാങ്ങണോ അതോ സ്കൂൾ സാധനങ്ങൾ വാങ്ങണോ അതോ വാക്സിൻ എടുക്കണോ എന്നൊരു കടുത്ത തീരുമാനം എടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു “മെഡിക്കൽ ദുരന്തത്തിലേക്കുള്ള പാത” ആണെന്ന് ആൽബെർട്ട ഫെഡറേഷൻ ഓഫ് ലേബർ പ്രസിഡന്റ് ഗിൽ മക്ഗോവൻ പറഞ്ഞു.

വാക്സിൻ ലഭ്യത കുറയ്ക്കുന്നതിലൂടെ സർക്കാർ ഒരു മനഃപൂർവമായ തടസ്സം സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ നീക്കം ആരോഗ്യ പ്രവർത്തകരെയും വൈറസ് ബാധിക്കാൻ സാധ്യതയുള്ളവരെയും ദോഷകരമായി ബാധിക്കുമെന്ന് മക്ഗോവൻ ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷം ഏകദേശം 700,000 ഡോസ് കൊവിഡ് വാക്സിനുകളാണ് ആൽബെർട്ടയിൽ നൽകിയത്.

സെപ്റ്റംബർ 30 വരെ കൊവിഡ്-19, ഇൻഫ്ലുവൻസ വാക്‌സിനുകൾ മുൻകൂട്ടി ഓർഡർ ചെയ്യാം. പ്രതിരോധ ശേഷി കുറഞ്ഞവർക്ക് ഇപ്പോഴും വാക്‌സിൻ സൗജന്യമായി ലഭിക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഈ പുതിയ നിയമം വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഈ തീരുമാനം ഹോസ്പിറ്റലൈസേഷൻ പോലുള്ള വലിയ ചിലവുകളിലേക്ക് നയിച്ചേക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു. നയത്തെക്കുറിച്ച് വീണ്ടും ആലോചിക്കണമെന്ന് നിരവധി പേർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Vaccine is not free, you will now have to pay for the Covid vaccine; New law in Alberta
Ad 1
Ad 2
Ad 3

Related Posts

apps
Alberta

സോഷ്യൽ മീഡിയ നിയന്ത്രണം: ആഗോളതലത്തിൽ ചർച്ചകൾ സജീവം, നിലപാട് വ്യക്തമാക്കി ആൽബർട്ട

by Canada Varthakal
April 1, 2026
ആൽബർട്ടയിൽ ജീവിതച്ചെലവ് കൂടും; ഹോട്ടൽ വാടകയും ടാക്സും വർദ്ധിക്കുന്നു, അറിഞ്ഞിരിക്കേണ്ട 5 പ്രധാന മാറ്റങ്ങൾ!
Alberta

ആൽബർട്ടയിൽ ജീവിതച്ചെലവ് കൂടും; ഹോട്ടൽ വാടകയും ടാക്സും വർദ്ധിക്കുന്നു, അറിഞ്ഞിരിക്കേണ്ട 5 പ്രധാന മാറ്റങ്ങൾ!

by Canada Varthakal
March 31, 2026
flags
Alberta

കാനഡയിൽ നിന്ന് വേർപെടാൻ ആൽബർട്ട; വിഭജന ഹർജിയിൽ ഒപ്പുശേഖരണം ലക്ഷ്യത്തിൽ

by Canada Varthakal
March 31, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.