എഡ്മന്റണിലെ കാരിവെസ്റ്റ് കരീബിയൻ ആർട്‌സ് ഫെസ്റ്റിവലിന് ഉജ്ജ്വല സമാപനം. ഞായറാഴ്ച മഴയുണ്ടായിരുന്നെങ്കിലും അത് ആഘോഷങ്ങളുടെ ആവേശം ഒട്ടും കുറച്ചില്ല. മൂന്ന് ദിവസം നീണ്ടുനിന്ന ഈ ആഘോഷം വലിയ വിജയമായിരുന്നെന്ന് സംഘാടക അന്ന മരിയ എഡ്വേർഡ്സ് പറഞ്ഞു. ഡിജെ സംഗീതം, രുചികരമായ ഭക്ഷണം വിളമ്പിയ ഫുഡ് ട്രക്കുകൾ, കച്ചവടക്കാർ എന്നിവരൊക്കെ ഈ ആഘോഷത്തിന്റെ ഭാഗമായി.
ഈ വർഷത്തെ തങ്ങളുടെ തീം ‘ഗുഡ് വൈബ്സ് ഓൺലി’ എന്നായിരുന്നു. ഇവിടെ വരുന്ന ആളുകൾക്ക് നല്ല സന്തോഷവും കളറും രസകരമായ അനുഭവങ്ങളും ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പുവരുത്തിയെന്ന് അന്ന മരിയ എഡ്വേർഡ്സ് പറയുന്നു. ഈ വർഷത്തെ ഫെസ്റ്റിവൽ വലിയ വിജയമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
ഈ വർഷം ഫെസ്റ്റിവലിന്റെ 41-ാം വാർഷികമായിരുന്നു. പതിനായിരക്കണക്കിന് ആളുകളാണ് ഈ വാരാന്ത്യത്തിൽ ഫെസ്റ്റിവൽ കാണാൻ എത്തിയത്. ശനിയാഴ്ച നടന്ന പരേഡ് കാണാൻ വലിയ ജനക്കൂട്ടമുണ്ടായിരുന്നു. തുടക്കത്തിൽ ഞങ്ങളുടെ പരേഡിൽ 100 പേരാണ് ഉണ്ടായിരുന്നത്.
എന്നാൽ ഇപ്പോൾ ഫെസ്റ്റിവൽ ഒരുപാട് വളർന്നു. ആളുകൾക്ക് നല്ല സന്തോഷവും ആസ്വാദ്യകരമായ നിമിഷങ്ങളും നൽകുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണെന്നും അന്ന മരിയ എഡ്വേർഡ്സ് വ്യക്തമാക്കി.
Celebration despite rain; Carywest Festival draws thousands in Edmonton



