📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Life style

കാമുകിയുടെ മൃതദേഹം കല്ലറയിൽ നിന്ന് മോഷ്ടിച്ചു; അണിയിച്ചൊരുക്കി സ്വന്തം കിടക്കയിൽ സൂക്ഷിച്ചത് വർഷങ്ങളോളം, ഭ്രാന്തമായ പ്രണയത്തിന്റെ കഥ

Canada Varthakal by Canada Varthakal
August 7, 2025
in Life style
Reading Time: 1 min read
Carl Tanzler and Elena de Hoyos

പ്രണയത്തിന് വേണ്ടി എന്തും ചെയ്യുന്ന മനുഷ്യനുണ്ട്. ഭ്രാന്തമായി താൻ സ്നേഹിച്ചയാൾക്കുവേണ്ടി അസാധാരണമായ രീതിയിൽ ജീവിക്കുന്ന ആളുകളും. അങ്ങനെ ശ്രദ്ധേയനായ ഒരാളാണ് ഡോ. കാൾ ടാൻസ്‌ലർ. തന്റെ പ്രണയിനിയായ എലീന ഡി ഹൊയോസ് എന്ന യുവതിയുടെ മൃതദേഹം കല്ലറയിൽ നിന്ന് മോഷ്ടിച്ച് സ്വന്തം വീട്ടിൽ സൂക്ഷിച്ചതിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനാകുന്നത്.

ക്ഷയരോഗം ബാധിച്ചാണ് 1931-ൽ ഇരുപത്തിരണ്ടുകാരിയായ എലീന ഡി ഹൊയോസ് ഫ്ലോറിഡയിലെ ഒരു മറൈൻ ആശുപത്രിയിൽ എത്തുന്നത്. അന്ന് ഈ രോഗത്തിന് ചികിത്സയുണ്ടായിരുന്നില്ല. ഇതേ ആശുപത്രിയിലെ റേഡിയോളജി ടെക്നീഷ്യനായിരുന്നു ടാൻസ്‌ലർ. എലീനയോട് ഇയാൾക്ക് പ്രണയം തോന്നിയെങ്കിലും എലീന അത് നിരസിച്ചു.

ADVERTISEMENT

1931 ഒക്ടോബർ 31-ന് എലീന മരിച്ചു. എലീനയ്ക്കായി ടാൻസ്‌ലർ സ്വന്തം പണം ചെലവഴിച്ച് ഒരു കല്ലറ നിർമിച്ചു. എല്ലാ ദിവസവും രാത്രിയിൽ ഇയാൾ അവിടെ സന്ദർശിക്കുകയും സമ്മാനങ്ങൾ വയ്ക്കുകയും പതിവായി. കല്ലറയ്ക്കകത്ത് ഒരു ഫോൺ വരെ ടാൻസ്‌ലർ സ്ഥാപിച്ചു.

ADVERTISEMENT

1940-ൽ ടാൻസ്‌ലർ എലീനയുടെ മൃതദേഹത്തിനൊപ്പമാണ് ജീവിക്കുന്നതെന്ന സംശയം ഉയർന്നതോടെ എലീനയുടെ സഹോദരി നടത്തിയ അന്വേഷണത്തിൽ അത് സത്യമാണെന്ന് കണ്ടെത്തിയത്. 1933-ൽ എലീനയുടെ സംസ്കാരം നടത്തിയതിന് ശേഷം ടാൻസ്‌ലർ മൃതദേഹം കല്ലറയിൽ നിന്ന് മോഷ്ടിക്കുകയായിരുന്നു. ശരീരം അഴുകാതെ സൂക്ഷിക്കാൻ വിവിധ രാസവസ്തുക്കൾ ഉപയോഗിച്ചു, പ്ലാസ്റ്റർ ഉപയോഗിച്ച് മുഖം പുനർനിർമിച്ചു. മുടിക്ക് പകരം വിഗ് ഉപയോഗിച്ചു. മനോഹരമായി വസ്ത്രം ധരിപ്പിച്ച് ആഭരണങ്ങൾ അണിയിച്ച് എലീനയുടെ മൃതദേഹം ടാൻസ്‌ലർ സ്വന്തം കിടക്കയിലാണ് വർഷങ്ങളോളം സൂക്ഷിച്ചത്.

ഏഴു വർഷത്തിനു ശേഷം ടാൻസ്‌ലറുടെ വീട്ടിൽ കണ്ടെത്തിയ എലീനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തെങ്കിലും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് തെളിവുകൾ ലഭിച്ചില്ല. താൻ എലീനയെ മരണത്തിൽനിന്ന് രക്ഷിച്ചു എന്നായിരുന്നു ടാൻസ്‌ലറുടെ വിശ്വാസം. മൃതദേഹം മോഷ്ടിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു.

1877-ൽ ഓസ്ട്രിയയിൽ ജനിച്ച ടാൻസ്‌ലർക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ടായിരുന്നു. കറുത്ത മുടിയുള്ള ഒരു പ്രണയിനിയെ കണ്ടെത്തുമെന്നായിരുന്നു ടാൻസ്‌ലറുടെ വിശ്വാസം. പിന്നീട് കുടുംബത്തെ ഉപേക്ഷിച്ച ശേഷമാണ് എലീനയെ പരിചയപ്പെടുന്നത്. തന്റെ സങ്കൽപ്പത്തിലുള്ള പ്രണയിനിയാണ് എലീനയെന്ന് ടാൻസ്‌ലർ വിശ്വസിച്ചു. 1952-ൽ ടാൻസ്‌ലർ മരിക്കുമ്പോൾ എലീനയുടെ രൂപത്തിലുള്ള ഒരു പാവ അദ്ദേഹത്തിന്റെ സമീപത്തുണ്ടായിരുന്നു.

The Story of Carl Tanzler and Elena de Hoyos

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇന്റർവ്യൂ 11 മണിക്കായാൽ പണി കിട്ടും! ഉദ്യോഗാർത്ഥികളെ ഞെട്ടിച്ച് കരിയർ കോച്ചിന്റെ ഉപദേശം; കാരണമിതാണ്
Life style

ഇന്റർവ്യൂ 11 മണിക്കായാൽ പണി കിട്ടും! ഉദ്യോഗാർത്ഥികളെ ഞെട്ടിച്ച് കരിയർ കോച്ചിന്റെ ഉപദേശം; കാരണമിതാണ്

by Canada Varthakal
May 6, 2026
മാച്ചയെ വീഴ്ത്താൻ ‘പർപ്പിൾ വിപ്ലവം’; ലോകം കീഴടക്കി ഫിലിപ്പൈൻസിന്റെ സ്വന്തം ഉബെ
Life style

മാച്ചയെ വീഴ്ത്താൻ ‘പർപ്പിൾ വിപ്ലവം’; ലോകം കീഴടക്കി ഫിലിപ്പൈൻസിന്റെ സ്വന്തം ഉബെ

by Canada Varthakal
May 3, 2026
Tide laundry detergent on a shelf at a New York supermarket.
Life style

അടുക്കള ബജറ്റ് വീണ്ടും വെല്ലുവിളിയിലേക്ക്; വരാനിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകളോ?

by Canada Varthakal
April 27, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.