📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Northwest Territory

നഴ്സുമാരുടെ അഭാവം: യൂക്കോണിലെ ഫാറോ ആരോഗ്യ കേന്ദ്രം ഒരു മാസത്തേക്ക് അടച്ചുപൂട്ടുന്നു

Canada Varthakal by Canada Varthakal
August 5, 2025
in Northwest Territory
Reading Time: 1 min read
board

നഴ്സുമാരുടെ കുറവ് കാരണം യൂക്കോണിലെ ഫാറോയിൽ ആരോഗ്യ കേന്ദ്രം ഒരു മാസത്തേക്ക് അടച്ചുപൂട്ടുന്നു. ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 5 വരെയാണ് ആരോഗ്യ കേന്ദ്രം അടച്ചിടുന്നത്. ഈ കാലയളവിൽ നഴ്സുമാരുണ്ടാകില്ലെന്ന് ആരോഗ്യ, സാമൂഹ്യ സേവന വകുപ്പ് അറിയിച്ചു.അത്യാഹിത സാഹചര്യങ്ങൾക്കായി യൂക്കോൺ എമർജൻസി മെഡിക്കൽ സർവീസസി (ഇഎംഎസ്) ന്റെ ഒരു പ്രാഥമിക പരിചരണ പാരാമെഡിക്കിനെ ഇവിടെ നിയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ 911-ലും അല്ലാത്ത ആരോഗ്യപരമായ സംശയങ്ങൾക്ക് 811-ലും വിളിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ജൂലൈ 21 മുതൽ ഓഗസ്റ്റ് 6 വരെ ആരോഗ്യ കേന്ദ്രത്തിലെ സേവനങ്ങൾ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യ കേന്ദ്രം പൂർണ്ണമായും അടച്ചുപൂട്ടുന്നത്.ആരോഗ്യ കേന്ദ്രം അടച്ചുപൂട്ടുന്നത് ഫാറോയിലെ താമസക്കാരെ ആശങ്കയിലാക്കുന്നുണ്ടെന്ന് മേയർ ജാക്ക് ബോവേഴ്സ് പറഞ്ഞു. ഫാറോയിൽ പ്രായമായവരുടെ എണ്ണം കൂടുതലാണ്. അവർക്ക് ദിവസേന മരുന്നിനും മറ്റ് കാര്യങ്ങൾക്കും സഹായം ആവശ്യമുണ്ട്. പാരാമെഡിക്കിന് നൽകാൻ കഴിയാത്ത സേവനങ്ങൾ വേണ്ടിവന്നാൽ, 72 കിലോമീറ്റർ അകലെയുള്ള റോസ് റിവറിലോ 181 കിലോമീറ്റർ അകലെയുള്ള കാർമാക്സിലോ ഉള്ള അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വരും. കൂടാതെ ചികിത്സാ രേഖകൾ ഫാറോയിലായതുകൊണ്ട് മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലെ നഴ്സുമാർക്ക് രോഗികളുടെ പൂർണ്ണ വിവരങ്ങൾ ലഭിക്കാതെ വരുമെന്നും മേയർ ചൂണ്ടിക്കാട്ടി.

ADVERTISEMENT

എങ്കിലും ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകളെ സഹായിക്കാൻ ഫാറോയിലെ സമൂഹം ഒത്തൊരുമിച്ച് നിൽക്കുമെന്ന് മേയർ ഉറപ്പുനൽകി. കാർമാക്സിലേക്കോ വൈറ്റ്ഹോഴ്സിലേക്കോ ആവശ്യമുള്ളവർക്ക് യാത്രാസൗകര്യമൊരുക്കാമെന്നും പരസ്പരം സഹായിച്ച് ഈ സാഹചര്യത്തെ നേരിടാമെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങൾക്ക് പരസ്പരം താങ്ങും തണലുമുണ്ട്. ആവശ്യമുള്ളവരെ സഹായിക്കാൻ ഞങ്ങൾ തയ്യാറാണ്. സഹായം ആവശ്യമുള്ളവർ അത് ചോദിക്കാൻ മടിക്കരുത്, ഞങ്ങൾ മുന്നോട്ട് വരും,” അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT
Nurse shortage: Yukon's Farrow Health Centre to close for a month
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

waste box
Northwest Territory

അടുക്കള മാലിന്യങ്ങളെ വിട! ഇനി എളുപ്പത്തിൽ റീസൈക്കിൾ ചെയ്യാം: യൂക്കോണിൽ പുതിയ പദ്ധതി

by Canada Varthakal
August 5, 2025
bear
Northwest Territory

ഒരാഴ്ചക്കിടെ രണ്ട് കരടി ആക്രമണങ്ങൾ, ഹൈക്കർമാർക്ക് മുന്നറിയിപ്പുമായി അധികൃതർ

by Canada Varthakal
July 30, 2025
യെല്ലോനൈഫ് ക്യാമ്പിംഗ് കേന്ദ്രത്തിലെ കാട്ടുതീ നിയന്ത്രണവിധേയം; മറ്റ് മേഖലകളിലേക്ക് പടർന്ന് അഗ്നിബാധ!
Northwest Territory

യെല്ലോനൈഫ് ക്യാമ്പിംഗ് കേന്ദ്രത്തിലെ കാട്ടുതീ നിയന്ത്രണവിധേയം; മറ്റ് മേഖലകളിലേക്ക് പടർന്ന് അഗ്നിബാധ!

by Canada Varthakal
July 8, 2025

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.