നിത്യഹരിത നായകൻ പ്രേംനസീറിൻ്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി 11.15-നായിരുന്നു അന്ത്യം.
അൻപതിലധികം സിനിമകളിൽ ഷാനവാസ് അഭിനയിച്ചിട്ടുണ്ട്. 1981-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘പ്രേമഗീതങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം 2011-ൽ പുറത്തിറങ്ങിയ ‘ചൈനാ ടൗൺ’ എന്ന സിനിമയിലും അഭിനയിച്ചു. പൃഥ്വിരാജ് നായകനായ ‘ജനഗണമന’യാണ് അദ്ദേഹം അവസാനമായി വേഷമിട്ട ചിത്രം.
ADVERTISEMENT
ആയിഷ ബീവിയാണ് ഭാര്യ. ഷമീർ ഖാൻ, അജിത് ഖാൻ എന്നിവരാണ് മക്കൾ. ഷമീർ ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
Actor Shanawas, Son of Prem Nazeer, Passes Away



