ആരുടെ ജീവിതമാണ് എപ്പോൾ വഴിത്തിരിവിലെത്തുക എന്ന് പറയാനാകില്ല. അത്തരമൊരു ഭാഗ്യം തേടിയെത്തിയിരിക്കുകയാണ് കാനഡയിലെ ലണ്ടൻ സ്വദേശിനിയായ കരേൻ ഫ്ലെമിങ്ങിനെ. ഒരു OLG സ്ക്രാച്ച് ടിക്കറ്റിലൂടെ കരേൻ നേടിയത് $50,000 (ഏകദേശം 41 ലക്ഷം രൂപ)!. 30 വർഷമായി ലോട്ടറി ടിക്കറ്റുകൾ സ്ഥിരമായി എടുക്കുന്ന കരേൻ, ഇത്തവണ Sonic Multiplier എന്ന ടിക്കറ്റാണ് എടുത്തത്.
“താൻ മൂന്ന് ടിക്കറ്റുകളാണ് വാങ്ങിയത് അത് കാറിൽ വെച്ച് ഓരോന്നായി കളിക്കാൻ തുടങ്ങി. അവസാന ടിക്കറ്റിൽ ഭാഗ്യം തന്നെ തേടിയെത്തി. അത് കണ്ടപ്പോൾ താൻ ഞെട്ടിപ്പോയി, ഇത് സ്വപ്നമാണോ എന്ന് പോലും സംശയിച്ചുപോയി. സന്തോഷം കൊണ്ട് വാക്കുകൾ കിട്ടാതെ താൻ കുറച്ചുനേരം കാറിൽ തന്നെ ഇരുന്നുപോയെന്ന് കരേൻ പറയുന്നു.
വീട്ടിലെത്തിയ ഉടൻ തന്നെ കരേൻ തൻ്റെ റൂംമേറ്റിനോട് ഈ സന്തോഷവാർത്ത പങ്കുവെച്ചു. “തങ്ങൾ രണ്ടുപേരും സന്തോഷം കൊണ്ട് ഉച്ചത്തിൽ നിലവിളിച്ചു,” കരേൻ ചിരിച്ചുകൊണ്ട് പറയുന്നു. ഈ വിജയം അപ്രതീക്ഷിതമായി വന്ന ഭാഗ്യമാണെന്നും ഈ പണം തൻ്റെ വിശ്രമവേളയിലെ ജീവിതത്തിനായി മാറ്റിവെക്കാനാണ് തീരുമാനമെന്നും അവർ കൂട്ടിച്ചേർത്തു.
Komoka-യിലെ Little Beaver Variety എന്ന കടയിൽ നിന്നാണ് ഈ ഭാഗ്യടിക്കറ്റ് കരേൻ വാങ്ങിയത്. ഈ വിജയം കരേൻ്റെ ജീവിതത്തിന് പുതിയൊരു ദിശാബോധം നൽകിയിരിക്കുകയാണ്.
Unexpected luck! ; Karen wins money for retirement; London native wins huge lottery prize



