Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ആരോഗ്യ പരിചരണ സഹായികൾ പ്രതിസന്ധിയിൽ; ആശങ്കയുണ്ടാക്കി ആൽബെർട്ടയിലെ പുതിയ നിയമം !

Canada Varthakal by Canada Varthakal
July 30, 2025
in Alberta
Reading Time: 1 min read
Alberta Premier Danielle Smith

ctv

ആൽബെർട്ടയിൽ ആരോഗ്യ പരിചരണ സഹായികൾക്ക് (Health-care Aides – HCAs) ഒരു പുതിയ മാറ്റം വരുന്നു!.. 2026 ഫെബ്രുവരി 2 മുതൽ, നിങ്ങൾ ശ്രദ്ധിച്ചിരിക്കാം, നഴ്സുമാരുടെ കോളേജ് ഇനി ‘കോളേജ് ഓഫ് ലൈസൻസ്ഡ് പ്രാക്ടിക്കൽ നഴ്സസ് ആൻഡ് ഹെൽത്ത് കെയർ എയ്ഡ്സ് ഓഫ് ആൽബെർട്ട’ എന്ന പേരിൽ അറിയപ്പെടും. എന്തിനാണീ മാറ്റമെന്ന ചോദ്യത്തിന് ആരോഗ്യ പ്രവർത്തകരുടെ നിലവാരം ഉറപ്പാക്കാനും രോഗികൾക്ക് മികച്ച പരിചരണം നൽകാനും വേണ്ടിയാണിതെന്നാണ് സർക്കാർ പറയുന്നത്.

ഇനി മുതൽ ഏകദേശം 40,000 ആരോഗ്യ പരിചരണ സഹായികളുടെ രജിസ്ട്രേഷൻ മുതൽ അവരുടെ പരിശീലനം വരെ ഈ കോളേജിന്റെ കീഴിലാകും. ഇത് ആൽബെർട്ടയുടെ ആരോഗ്യമേഖലയ്ക്ക് ഒരു വലിയ മുന്നേറ്റമാണെന്നാണ് സർക്കാർ വാദം. പക്ഷേ, ഈ മാറ്റത്തെക്കുറിച്ച് ഗ്രാമീണ മേഖലയിലെ ആരോഗ്യ പ്രവർത്തകർക്ക് അത്ര ശുഭാപ്തിവിശ്വാസമില്ല. പിൻചെർ ക്രീക്കിൽ 23 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ചാർലീൻ ബ്രൂഡർ എന്ന 55 വയസ്സുകാരിക്ക് ഈ നിയമം സർക്കാരിന് പണം ഉണ്ടാക്കാനുള്ള ഒരു വഴിയാണോ എന്ന് സംശയമുണ്ട്.

ADVERTISEMENT

“ഞങ്ങൾക്ക് എല്ലാ വർഷവും പരിശീലനം കിട്ടുന്നുണ്ട്. ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും സർക്കാർ ഓഡിറ്റ് ചെയ്യുന്നുണ്ട്. പിന്നെന്തിനാണ് ഈ പുതിയ നിയമം?” ചാർലീൻ ചോദിക്കുന്നു. ഇത് അധിക ജോലിഭാരവും ലൈസൻസിനായി പണം നൽകേണ്ട അവസ്ഥയും ഉണ്ടാക്കുമെന്നാണ് അവരുടെ പ്രധാന ആശങ്ക. ഈ പുതിയ മാറ്റങ്ങളെക്കുറിച്ച് പല ആരോഗ്യ പ്രവർത്തകർക്കും കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും ചാർലീൻ പറയുന്നു.

കോളേജിൽ നിന്നുള്ള ഇമെയിലുകൾ പലരുടെയും ജങ്ക് മെയിൽ ബോക്സുകളിലാണ് കിടക്കുന്നത്! ഇത് അധിക ഫീസ് അടിച്ചേൽപ്പിക്കാനുള്ള തന്ത്രമാണോ എന്നും അവർ സംശയിക്കുന്നു. “അവർ ഞങ്ങൾക്ക് വേണ്ടി ചെയ്യുമെന്ന് പറയുന്നതെല്ലാം ഇപ്പോൾ തന്നെ ഞങ്ങൾ ചെയ്യുന്നുണ്ട്. ഇതൊരു ‘കാഷ് കൗ’ മാത്രമാണെന്ന് ഞങ്ങളെല്ലാം കരുതുന്നുവെന്ന് ചാർലീൻ പറയുന്നു. നഴ്സുമാർക്ക് ലൈസൻസ് ഫീസ് 100 ഡോളറിൽ നിന്ന് 350 ഡോളറിലേക്ക് ഉയർന്നത് പോലെ, തങ്ങൾക്കും അതേ അനുഭവം ഉണ്ടാകുമോയെന്ന് അവർ ഭയപ്പെടുന്നു.

ഗ്രാമീണ മേഖലകളിൽ ആരോഗ്യ പ്രവർത്തകരുടെ എണ്ണം ഇപ്പോഴും കുറവാണ്. പുതിയ ഫീസ് വരുന്നതോടെ ഈ രംഗത്തേക്ക് വരാൻ ആളുകൾ മടിക്കുമോയെന്നും ചാർലീൻ ആശങ്കപ്പെടുന്നു. “ഒരു ചെറിയ ജോലിക്ക് പോലും ഫീസ് കൊടുക്കേണ്ടി വരുന്നത് ആളുകളെ ഈ രംഗത്ത് നിന്ന് അകറ്റും,” അവർ പറഞ്ഞു. പിൻചെർ ക്രീക്കിൽ വാടക വീടുകളുടെ ക്ഷാമം പോലുള്ള പ്രശ്നങ്ങളും വിദേശത്ത് നിന്ന് വരുന്ന ആരോഗ്യ പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

പൊതുജനങ്ങളുടെ സുരക്ഷയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സർക്കാർ പറയുമ്പോഴും, ഈ നിയമം തങ്ങൾക്ക് വലിയൊരു തിരഞ്ഞെടുപ്പായി തോന്നുന്നില്ലെന്ന് ചാർലീൻ പറയുന്നു. “ഒന്നുകിൽ പുതിയ നിയമം അംഗീകരിക്കുക, അല്ലെങ്കിൽ ജോലി നഷ്ടപ്പെടുക എന്നതാണ് അവസ്ഥയെന്നാണാ അവർ പറയുന്നത്.

Health care workers in crisis; New law in Alberta raises concerns!

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Calgary Stampede lottery winner
Alberta

കാല്ഗറി സ്റ്റാമ്പീഡ് ലോട്ടറി തർക്കം: തടഞ്ഞുവെച്ച 1.25 ലക്ഷം ഡോളർ വിജയിക്ക് നൽകും

by Canada Varthakal
September 23, 2026
Danielle Smith
Alberta

കുടിയേറ്റക്കാർ സ്വന്തം ആരോഗ്യച്ചെലവ് വഹിക്കണം; താത്കാലിക താമസക്കാർക്ക് ഹെൽത്ത് പ്രീമിയം ഏർപ്പെടുത്താൻ ആൽബർട്ട

by Canada Varthakal
September 23, 2026
fireworks
Alberta

അനികൃതമായി പടക്കം വിൽക്കുന്നവർക്കും പൊട്ടിക്കുന്നവർക്കും കടുത്ത ശിക്ഷ; പിഴത്തുക കൂട്ടി കാൽ​ഗറി സിറ്റി കൗൺസിൽ

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.