ലോക വനിതാ ചെസ് ചാമ്പ്യനായി ദിവ്യ ദേശ്മുഖ്. ചെസ് വനിതാ ലോകകപ്പിന്റെ ടൈ ബ്രേക്കിൽ മറ്റൊരു ഇന്ത്യൻ താരം കൊനേരു ഹംപിയെ തോൽപ്പിച്ചാണ് 19കാരിയായ ദിവ്യ വനിതാ ചെസ് ചാമ്പ്യനായത്. ഫൈനലിലെ രണ്ട് ക്ലാസിക്കൽ മത്സരവും സമനിലയിലായതോടെയാണ് കിരീടപ്പോരാട്ടം ടൈ ബ്രേക്കറിലേക്ക് നീണ്ടത്.
ഈ വിജയത്തോടെ ദിവ്യ ദേശ്മുഖ് ഗ്രാൻഡ്മാസ്റ്റർ പദവിയും സ്വന്തമാക്കി. ഇന്ത്യയുടെ 88–ാം ഗ്രാൻഡ്മാസ്റ്ററാണ് ദിവ്യ. വനിതകളിൽ നാലാം ഗ്രാൻഡ് മാസ്റ്ററും. കൊനേരു ഹംപി, ഡി.ഹരിക, വൈശാലി എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മുൻഗാമികൾ. ഇതിനു പുറമേ, അടുത്ത വനിതാ കാൻഡിഡേറ്റ്സിനും ദിവ്യ യോഗ്യത നേടി.
ADVERTISEMENT
ജേതാവിന് 41ലക്ഷം രൂപയും രണ്ടാംസ്ഥാനക്കാരിക്ക് 29 ലക്ഷം രൂപയുമാണ് സമ്മാനത്തുക.മഹാരാഷ്‌ട്രയിലെ നാഗ് പൂർ സ്വദേശിയാണ് ദിവ്യ ദേശ്മുഖ്.
FIDE Women’s Chess World Cup



