കാനഡയിലെ കാൽഗറിയിൽ താമസിച്ചിരുന്ന കുമ്പനാട് മാരാമൺ കോലത്ത് വീട്ടിൽ മേജർ ജേക്കബ് ഫിലിപ്പോസ് (ചാക്കോച്ചൻ) അന്തരിച്ചു. 91 വയസ്സായിരുന്നു. ഇന്ത്യൻ ആർമിയിലും, ബോംബെ ഭാഭാ അറ്റോമിക് റിസർച് സെന്ററിലും, സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് കാനഡയിലേക്ക് കുടിയേറിയ അദ്ദേഹം ഫോർട്ട് മാക് മറിയിൽ ‘സൺകോർ’ ഓയിൽ കമ്പനിയിൽ സേവനം അനുഷ്ഠിച്ചിരുന്നു. ഏറെക്കാലമായി ആൽബെർട്ടയിലെ കാൽഗറിയിൽ കുടുംബ സമേതം താമസിക്കുകയായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി കോട്ടയം, കല്ലറയിലെ സെന്റ് മാത്യൂസ് റിട്ടയർമെന്റ് ഹോമിലാണ് അദ്ദേഹവും ഭാര്യയും താമസിച്ചിരുന്നത് . കാൽഗറിയിലെ സാമൂഹ്യ, സാംസ്‌കാരിക പരിപാടികളിലെ നിറസാന്നിധ്യമായിരുന്നു. ആലുവ നെടുമ്പറമ്പിൽ ആനി ഫിലിപ്സ് ആണ് ഭാര്യ. മക്കൾ ഫിലിപ് ജേക്കബ്, എബ്രഹാം ജേക്കബ്. മരുമകൾ സെലീന ജേക്കബ്.
canadian malayali died in home town



