2025 ലെ ഹാലിഫാക്സ് പ്രൈഡ് പരേഡ് ആഘോഷമാക്കാൻ ആയിരക്കണക്കിന് ആളുകളാണ് ഒത്തുചേർന്നത്. ഡൗൺടൗൺ ഹാലിഫാക്സ് നഗരവീഥികളിൽ ശനിയാഴ്ച നടന്ന പരേഡിൽ മഴവിൽക്കൊടികൾ ആടി ഉലയുകയും സംഗീതത്തിന്റെ താളത്തിനൊത്ത് ജനക്കൂട്ടം നൃത്തം ചെയ്യുകയും ചെയ്തു. “താൻ വിവാഹിതനാണ്, ഒരു സ്വവർഗ്ഗ ബന്ധത്തിലാണ് ജീവിക്കുന്നത്. അതുകൊണ്ട് ഇതിനെയെല്ലാം പിന്തുണയ്ക്കേണ്ടത് വളരെ പ്രധാനമാണെന്ന് താൻ കരുതുന്നു, ഇത് വളരെ രസകരവുമാണെന്നാണ് പരേഡിൽ പങ്കെടുത്ത ഒരു പങ്കാളി പറഞ്ഞത്.

ഡ്രാഗ് പെർഫോർമർമാർ, യുവജന സംഘടനകൾ, പ്രാദേശിക ബിസിനസ്സുകൾ, അഭിഭാഷക ഗ്രൂപ്പുകൾ എന്നിവയുൾപ്പെടെ നിരവധി സംഘങ്ങൾ പരേഡിൽ പങ്കെടുത്തു. മാർച്ചിൽ പങ്കെടുത്തവർ പ്ലക്കാർഡുകൾ വീശുകയും, പരേഡ് ഫ്ലോട്ടുകളിൽ നിന്ന് ഉച്ചത്തിൽ പാട്ടുകൾ വെക്കുകയും സ്റ്റിക്കറുകളും മിഠായികളും വിതരണം ചെയ്യുകയും ചെയ്തു. “പ്രൈഡ് എന്നത് വളരെ രസകരമാണ്,” പരേഡിൽ പങ്കെടുത്ത പോൾ കോഡർ പറഞ്ഞു. “സമൂഹത്തിൽ ഒരുമിച്ച് ഇറങ്ങാനുള്ള ഒരു വഴിയാണിത്. നമുക്കെല്ലാവർക്കും ഒത്തുചേർന്ന് നല്ല സമയം ആസ്വദിക്കാനും നമ്മൾ ആരാണോ അത് തുറന്നു കാണിക്കാനും ഇത് സഹായിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.”

ചില കുടുംബങ്ങൾ തങ്ങളുടെ പിന്തുണ അറിയിക്കാനാണ് പരേഡിന് വന്നതെന്ന് പറഞ്ഞു. ആരവങ്ങളോടും വർണ്ണക്കടലാസുകൾ വാരിയെറിഞ്ഞും കെട്ടിപ്പിടിച്ചും പരേഡ് അവസാനിച്ചു. ഹാലിഫാക്സ് പ്രൈഡ് സംഘടിപ്പിച്ച നിരവധി പരിപാടികളും നഗരത്തിലെ മറ്റ് പ്രാദേശിക പരിപാടികളും ഇതിനുശേഷം തുടർന്നു. “സ്നേഹം സ്നേഹം തന്നെയാണ്. നിങ്ങൾ ആരാണെന്നത് പ്രശ്നമല്ല. വ്യക്തി ആരെന്ന് നോക്കേണ്ട, സ്നേഹം സ്നേഹം തന്നെയാണ്, നമ്മളെല്ലാവരും ഇവിടെ ഒരുമിച്ചാണ്,” കോഡർ കൂട്ടിച്ചേർത്തു.



