Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

സഡ്ബറി സർവ്വകലാശാലയിൽ ഫ്രഞ്ച് ഭാഷാ കോഴ്സുകൾക്ക് പുനർജീവൻ; 10.8 മില്യൺ ഡോളറിന്റെ ധനസഹായം!

Canada Varthakal by Canada Varthakal
July 8, 2025
in Ontario
Reading Time: 1 min read
sudbury university

Image credits: Yvon Theriault/Radio-Canada

സഡ്ബറി: ഫ്രഞ്ച് ഭാഷാ പ്രോഗ്രാമുകൾ പുനരാരംഭിക്കുന്നതിനായി സഡ്ബറി സർവകലാശാലയ്ക്ക് 10.8 മില്യൺ ഡോളറിന്റെ ധനസഹായം അനുവധിച്ച് ഒന്റാറിയോ സർക്കാർ.ഒട്ടാവ സർവകലാശാലയുമായി സഹകരിച്ചാണ് ഈ പുതിയ സംരംഭം. 2021-ൽ ലോറൻഷ്യൻ സർവകലാശാല പാപ്പരത്തം പ്രഖ്യാപിക്കുകയും ഫെഡറേറ്റഡ് പങ്കാളികൾക്കുള്ള ധനസഹായം നിർത്തലാക്കുകയും ചെയ്തതിന് ശേഷം, സഡ്ബറി സർവകലാശാലയ്ക്ക് ലോറൻഷ്യനുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ലോറൻഷ്യൻ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നൽകുന്നതിനുള്ള ഫണ്ട് ഇല്ലാതായതോടെ, സഡ്ബറി സർവകലാശാല ഒരു സ്വതന്ത്ര ഫ്രഞ്ച് ഭാഷാ സ്ഥാപനമായി മാറാൻ ശ്രമം ആരംഭിച്ചിരുന്നു. ആ പ്രതിസന്ധി ഘട്ടത്തിൽ നിന്നുള്ള സർവകലാശാലയുടെ സുപ്രധാന തിരിച്ചുവരവാണിത്.

ഈ പുതിയ പങ്കാളിത്തത്തിലൂടെ ആരോഗ്യശാസ്ത്രം, മാനേജ്‌മെന്റ്, വാണിജ്യം, സാമൂഹികശാസ്ത്രം, കല എന്നിവയുൾപ്പെടെ 33 ഫ്രഞ്ച് ഭാഷാ പ്രോഗ്രാമുകൾളാണ് സഡ്ബറി സർവകലാശാല വാഗ്ദാനം ചെയ്യുന്നത്. നേതൃത്വത്തിൽ ഒരു മൈനർ കോഴ്സും ഇതിൽ ഉൾപ്പെടും, ഇത് സർവകലാശാലയുടെ പ്രധാന പരിപാടിയായാണ് കണക്കാക്കുന്നത്. വിദ്യാർത്ഥികൾക്ക് പഠനം എളുപ്പമാക്കുന്നതിനായി ഒരു മില്യൺ ഡോളറിന്റെ സ്കോളർഷിപ്പുകൾ നീക്കിവെച്ചിട്ടുണ്ടെന്നും, 2025-2026 അധ്യയന വർഷത്തിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസ് പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും സർവകലാശാല അറിയിച്ചു. “രണ്ട് ജോലികൾ ചെയ്തിട്ടും ട്യൂഷൻ ഫീസ് അടയ്ക്കാൻ ബുദ്ധിമുട്ടിയ ഒരാളെന്ന നിലയിൽ, വിദ്യാർത്ഥികൾക്ക് സാമ്പത്തികമായി പിന്തുണ നൽകേണ്ടതിന്റെ പ്രാധാന്യം എനിക്കറിയാം. അവർക്ക് അർഹമായ വിദ്യാഭ്യാസം നേടാൻ ഇത് ആവശ്യമാണ്,” സഡ്ബറി സർവകലാശാല പ്രസിഡന്റും വൈസ് ചാൻസലറുമായ സെർജ് മിവില്ലെ പറഞ്ഞു.

ADVERTISEMENT

ഒട്ടാവ സർവകശാലയുമായുള്ള ക്രമീകരണം കാരണം വിദ്യാർത്ഥികളെ “Special students” എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നതെങ്കിലും, ബിരുദങ്ങൾ സഡ്ബറി സർവകലാശാല തന്നെയാണ് നൽകുകയെന്ന് മിവില്ലെ വ്യക്തമാക്കി. പ്രവിശ്യയിൽ നിന്നുള്ള പുതിയ ഫണ്ട്, ഈ സെപ്റ്റംബറിൽ കോഴ്സുകൾ പഠിപ്പിക്കാൻ തുടങ്ങുന്ന അധ്യാപകരെ നിയമിക്കാൻ ഭാഗികമായി ഉപയോഗിക്കും. ഈ വർഷം മുതൽ ഒന്നാം വർഷത്തിലെ പ്രാരംഭ കോഴ്സുകൾ ആരംഭിച്ചുകൊണ്ട് സർവകലാശാല അതിന്റെ കോഴ്സ് ഓഫറുകൾ വർദ്ധിപ്പിക്കുമെന്നും മിവില്ലെ കൂട്ടിച്ചേർത്തു.

“ഈ ചരിത്രപരമായ നിക്ഷേപം, പ്രത്യേകിച്ച് വടക്കൻ ഒന്റാറിയോയിൽ ഫ്രഞ്ച് ഭാഷാ പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസത്തിനുള്ള പ്രവേശനം ശക്തിപ്പെടുത്താനുള്ള ഞങ്ങളുടെ സർക്കാരിന്റെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്,” ഒന്റാറിയോയുടെ ഫ്രാങ്കോഫോൺ അഫേർസ് മന്ത്രി കരോലിൻ മുൾറോണി ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു.

അസംബ്ലി ഡി ലാ ഫ്രാങ്കോഫോണി ഡി എൽ ഒന്റാറിയോയുടെ പ്രസിഡന്റ് ഫാബിയൻ ഹെബർട്ട് ഈ ധനസഹായ പ്രഖ്യാപനത്തെ “അതിശയകരമായ” വാർത്ത എന്നാണ് വിശേഷിപ്പിച്ചത്. സുഡ്ബറി മേഖലയിൽ വ്യക്തമായി തിരിച്ചറിഞ്ഞ ഒരു ആവശ്യം നിറവേറ്റുന്നതിനായി തങ്ങളുടെയും സഡ്ബറി സർവകലാശാലയുടെയും ഭാഗത്തുനിന്ന് നാല് വർഷം നീണ്ടുനിന്ന രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയിലേക്ക് കൂടുതൽ ഫ്രഞ്ച് സംസാരിക്കുന്ന കുടിയേറ്റക്കാർ വരുന്ന സാഹചര്യത്തിൽ, കൂടുതൽ ദ്വിഭാഷാ തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിന് ഫ്രഞ്ചിൽ കൂടുതൽ ഉന്നത വിദ്യാഭ്യാസം ആവശ്യമാണെന്നും ഹെബർട്ട് കൂട്ടിച്ചേർത്തു

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

New reforms in Ontario starting August 1: Here are the key changes.
Ontario

ഒന്റാറിയോയിൽ ആഗസ്റ്റ് 1 മുതൽ പുതിയ പരിഷ്കാരങ്ങൾ: പ്രധാന മാറ്റങ്ങൾ അറിയാം

by Canada Varthakal
July 25, 2026
ഒന്റാറിയോ 49 ലോട്ടറി: 2 മില്യൺ ഡോളർ സമ്മാനം കാനറ്റ സ്വദേശി ജിഹീ ജെ.ക്ക്
Ontario

ഒന്റാറിയോ 49 ലോട്ടറി: 2 മില്യൺ ഡോളർ സമ്മാനം കാനറ്റ സ്വദേശി ജിഹീ ജെ.ക്ക്

by Canada Varthakal
July 24, 2026
Fuel prices rising: Petrol to go up by 3 cents in Toronto tomorrow; possibility of relief by the weekend.
Ontario

ഇന്ധനവില ഉയരുന്നു: ടൊറോന്റോയിൽ നാളെ പെട്രോളിന് 3 സെന്റ് കൂടും; വാരാന്ത്യത്തോടെ ആശ്വാസത്തിന് സാധ്യത

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.