ശനിയാഴ്ച ഉച്ചകഴിഞ്ഞ് കാർട്ടിയറിനു തെക്ക് വശത്ത് ഹൈവേ 144-ൽ ഉണ്ടായ വാഹന അപകടത്തിൽ സഡ്ബറിയിൽ നിന്നുള്ള രണ്ടുപേർ മരിച്ചു. അറുപത്തിയഞ്ച് വയസ്സുള്ളയാളും അറുപത്തിയൊമ്പത് വയസ്സുള്ളയാളുമാണ് അപകടത്തിൽ മരിച്ചവർ. ഇവർ രണ്ടുപേരും ഒരേ വാഹനത്തിലായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ഇവരുടെ മരിച്ചെന്ന് പൊലീസ് വ്യക്തമാക്കി
ഇവരുടെ വാഹനത്തിലുണ്ടായിരുന്ന മൂന്നാമത്തെ യാത്രക്കാരനും കൂട്ടിയിടിച്ച രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവറും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. അപകടത്തിന് ശേഷം ഒന്റാറിയോ പ്രവിശ്യാ പോലീസും ഗ്രേറ്റർ സഡ്ബറി അഗ്നിശമന സേവനവും ആംബുലൻസ് സേവനങ്ങളും സംഭവസ്ഥലത്തെത്തി. അപകടത്തിന്റെ ഫലമായി വിൻഡിലേക്ക് പ്രവിശ്യാ പാർക്ക് റോഡിനും കാർട്ടിയറിനും ഇടയിലുള്ള ഹൈവേ 144 രണ്ട് ദിശകളിലും ഒമ്പത് മണിക്കൂറിലധികം അടച്ചിട്ടു. വാഹനങ്ങളെ ഓൾഡ് കാർട്ടിയർ റോഡ് വഴി തിരിച്ചുവിടാൻ അധികൃതർ നിർദ്ദേശം നൽകി. രാത്രി പത്തുമണിക്ക് മുമ്പ് ഹൈവേ പൂർണമായും തുറന്നുകൊടുത്തു.
അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം ഒന്റാറിയോ പ്രവിശ്യാ പോലീസ് തുടരുകയാണ്. ഈ സംബന്ധവവുമായി ബന്ധപ്പെട്ട വിവരങ്ങളോ ആ പ്രദേശത്തെ ഡാഷ് ക്യാം ദൃശ്യങ്ങളോ ഉള്ളവർ E250883430 എന്ന റഫറൻസ് നമ്പർ ഉപയോഗിച്ച് പോലീസുമായി ബന്ധപ്പെടാനോ ക്രൈം സ്റ്റോപ്പേഴ്സിലേക്ക് വിവരം നൽകാനോ പൊലീസ് ആശ്യപ്പെട്ടിട്ടുണ്ട്.



