കാനഡയുടെ നിർമ്മാണ മേഖല, 1.4 ദശലക്ഷത്തിലധികം തൊഴിലാളികൾക്ക് ജോലി നൽകുന്നു. ഈ മേഖലയിലെ തൊഴിലാളികളിൽ ഏകദേശം 30% പേർ 55 വയസ്സിനു മുകളിലുള്ളവരും അടുത്ത വർഷങ്ങളിൽ വിരമിക്കാൻ സാധ്യതയുള്ളവരുമായതിനാലാണ് പുതിയ ആളുകൾക്ക് അവസരങ്ങൾ ഒരുങ്ങുന്നത്.
കുടിയേറ്റക്കാർ ഇതിനകം തന്നെ മേഖലയെ നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്, എല്ലാ നിർമ്മാണ തൊഴിലാളികളിലും 30% ത്തിലധികം കുടിയേറ്റക്കാരാണ്. കൂടാതെ പ്രധാന വ്യവസായങ്ങളിൽ ഗണ്യമായി സംഭാവന നൽകുന്നതും അവർ തന്നെയാണ്. വസ്ത്ര നിർമ്മാണത്തിൽ 54%, കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് എന്നിവയിൽ 42%, ഭക്ഷണവുമായി ബന്ധപ്പെട്ട വ്യവസായ മേഖലയിൽ 38%, ഇലക്ട്രിക്കൽ ഉപകരണങ്ങ നിർമ്മാണ മേഖലയിൽ 37% എന്നിങ്ങനെയാണ് കണക്കുകൾ.
വിദഗ്ധ തൊഴിലാളികളുടെ ആവശ്യം വർദ്ധിക്കുന്നതിനനുസരിച്ച്, കാനഡയുടെ നിർമ്മാണ മേഖലകൾ സജീവമായി നിലനിർത്തുന്നതിനും അവശ്യവും ഉയർന്ന മൂല്യമുള്ളതുമായ വസ്തുക്കളുടെ തുടർച്ചയായ ഉത്പാദനം ഉറപ്പാക്കുന്നതിനും കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നത് തുടരും.



