Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ ഇന്ത്യൻ വംശജരോടുള്ള വിദ്വേഷ പ്രവർത്തനങ്ങൾ കുതിച്ചുയരുന്നതായി റിപ്പോർട്ട്

Canada Varthakal by Canada Varthakal
June 27, 2025
in Canada
Reading Time: 1 min read
കാനഡയിൽ ഇന്ത്യൻ വംശജരോടുള്ള വിദ്വേഷ പ്രവർത്തനങ്ങൾ കുതിച്ചുയരുന്നതായി റിപ്പോർട്ട്

കാനഡയിൽ ഇന്ത്യക്കാർ ഉൾപ്പടെ ദക്ഷിണേഷ്യൻ വംശജർക്കെതിരായ വിദ്വേഷ പ്രവർത്തനങ്ങളിൽ വലിയ വർധനവുണ്ടായതായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് ഡയലോഗിന്റെ (ISD) പുതിയ റിപ്പോർട്ട് പറയുന്നു. എക്‌സ് (മുൻ ട്വിറ്റർ) പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ദക്ഷിണേഷ്യൻ വിരുദ്ധ പരാമർശങ്ങൾ 2023-ൽ നിന്ന് 2024-ലേക്ക് 1,350% വർധിച്ചു. കൂടാതെ, 2019 മുതൽ 2023 വരെ ദക്ഷിണേഷ്യക്കാർക്കെതിരായ പോലീസ് രേഖപ്പെടുത്തിയ വിദ്വേഷ കുറ്റകൃത്യങ്ങൾ 227% വർധിച്ചിട്ടുണ്ട്.

ദക്ഷിണേഷ്യൻ വംശജർക്കെതിരായ വിദ്വേഷ പ്രചാരണങ്ങൾ “ഞെട്ടിക്കുന്നതാണ്” എന്ന് ISD വിശകലന വിദഗ്ധനായ സ്റ്റീവൻ റായി പറയുന്നു. മറ്റ് വംശീയ, മത വിഭാഗങ്ങളെ അപേക്ഷിച്ച് ദക്ഷിണേഷ്യക്കാർ അനുപാതമില്ലാത്ത വിധത്തിൽ ആക്രമിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  കുടിയേറ്റ വിരുദ്ധ പരാമർശങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, “ഗ്രേറ്റ് റീപ്ലേസ്‌മെന്റ്” പോലുള്ള ഗൂഢാലോചന സിദ്ധാന്തങ്ങൾ എന്നിവയാണ് ഓൺലൈനിലും അല്ലാതെയും നടക്കുന്ന ഈ വിദ്വേഷ പ്രചാരണങ്ങൾക്ക് പിന്നിൽ.

ADVERTISEMENT

റിപ്പോർട്ട് അനുസരിച്ച്, വിദ്വേഷം വർധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് കോവിഡ്-19 ലോക്ക്‌ഡൗൺ സമയത്ത് രൂപീകരിച്ച “ഡയഗലോൺ” എന്ന വെള്ളക്കാരുടെ വംശീയ മേധാവിത്വ ഗ്രൂപ്പാണ്. ഈ സംഘടന, പ്രത്യേകിച്ച് ഇന്ത്യൻ കനേഡിയൻമാർക്കെതിരെ വിദ്വേഷം നിറഞ്ഞ പ്രചാരണങ്ങൾ നടത്താൻ കൂടുതൽ സജീവമായിട്ടുണ്ട്.
കൂടാതെ, ഏപ്രിലിലെ ഫെഡറൽ തിരഞ്ഞെടുപ്പ് പോലുള്ള രാഷ്ട്രീയ സംഭവങ്ങളിൽ, ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ വർധിച്ചതായും റിപ്പോർട്ട് പറയുന്നു. മുൻ എൻഡിപി നേതാവ് ജഗ്‌മീത് സിങ് പോലുള്ള ഉയർന്ന സ്ഥാനങ്ങളിലുള്ള ദക്ഷിണേഷ്യൻ രാഷ്ട്രീയക്കാർ ഇത്തരം ആക്രമണങ്ങളുടെ പ്രധാന ഇരകളായി മാറിയിട്ടുണ്ട്.

ഭവന പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും പോലുള്ള സാമ്പത്തിക ആശങ്കകൾക്ക് കാരണം കുടിയേറ്റമാണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു എന്നാണ് റായി പറയുന്നത്. ഒന്റാറിയോയിലെ ബ്രാംപ്ടൺ, ബ്രിട്ടീഷ് കൊളംബിയയിലെ സറേ എന്നിവിടങ്ങളിൽ ദക്ഷിണേഷ്യൻ വംശജർ കൂടുതലായി കാണപ്പെടുന്നതുകൊണ്ട്, അവർ ഈ ആരോപണങ്ങൾക്ക് എളുപ്പത്തിൽ ഇരകളാകുന്നു. ഭവന സമ്മർദ്ദം കുറയ്ക്കാൻ കുടിയേറ്റത്തിന് പരിധി നിശ്ചയിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി നിർദ്ദേശിക്കുന്ന സമയത്താണ് ഈ കണ്ടെത്തലുകൾ പുറത്തുവരുന്നത്.

അതേസമയം, തീവ്രവാദ ഗ്രൂപ്പുകൾ കാനഡയെ ജനസംഖ്യാപരമായ “ആക്രമണത്തിന്റെ” ഒരു ഉദാഹരണമായി ലോകമെമ്പാടും ചിത്രീകരിക്കുന്നുണ്ട്. ദക്ഷിണേഷ്യൻ വിരുദ്ധ വിദ്വേഷം ഞെട്ടിക്കുന്ന രീതിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഇത് കൂടുതൽ ശ്രദ്ധയും നടപടിയും അർഹിക്കുന്നുവെന്ന് ISD ആവശ്യപ്പെടുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

എയർ കാനഡ മിഡിൽ ഈസ്റ്റ് സർവീസുകൾ പുനരാരംഭിക്കുന്നത് നീട്ടി: ഈ വിമാനങ്ങൾ ജനുവരി വരെ ഉണ്ടാകില്ല
Canada

എയർ കാനഡ മിഡിൽ ഈസ്റ്റ് സർവീസുകൾ പുനരാരംഭിക്കുന്നത് നീട്ടി: ഈ വിമാനങ്ങൾ ജനുവരി വരെ ഉണ്ടാകില്ല

by Canada Varthakal
August 9, 2026
Mark-Carney.
Canada

ടൊറന്റോയിൽ ഭവന വിപ്ലവം! 2.7 ബില്യൺ ഡോളറിന്റെ പദ്ധതിയുമായി മാർക്ക് കാർണി

by Canada Varthakal
August 9, 2026
canada job
Canada

ജൂലൈയിൽ 75,000 പുതിയ തൊഴിലവസരങ്ങൾ; കാനഡയിൽ തൊഴില്ലായ്മ നിരക്ക് രണ്ടു വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ

by Canada Varthakal
August 9, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.