ഹാമിൽട്ടണിലെ മോൺസ് അവന്യൂവിലെ വീടിന് തീപിടിച്ച് സ്ത്രീ മരിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അയൽക്കാരിൽ ഒരാൾ വീടിനുള്ളിൽ കയറി സ്ത്രീയെ പുറത്തെത്തിക്കാൻ സഹായിക്കാൻ രണ്ടുതവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ വീടിന്റെ രണ്ടാം നിലയിൽ നിന്ന് കനത്ത തീയും പുകയും ഉയരുന്നുണ്ടായിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്കിടെ, രണ്ടാം നിലയിൽ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പുക ശ്വസിച്ചതിനെ തുടർന്ന് ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തീപിടുത്തത്തെക്കുറിച്ച് ഫയർ മാർഷൽ ഓഫീസും ഹാമിൽട്ടൺ പോലീസും അന്വേഷണം നടത്തും.
ADVERTISEMENT



