ബ്രാംപ്ടണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോൽസവവും പൊങ്കാല മഹോത്സവവും ആഘോഷിക്കും. ജൂൺ 27ന് ആഘോഷങ്ങൾക്ക് കൊടിയേറും. ജൂലൈ ഒന്ന് ചൊവ്വാഴ്ചയാണ് ഈ വർഷത്തെ പ്രതിഷ്ഠാദിനം. ജൂൺ 28ന് (ശനിയാഴ്ച) അയ്യപ്പന് പുഷപാഭിഷേകവും ഗണപതിക്ക് സഹസ്ര അപ്പം നിവേദ്യവും നടത്തും. ജൂൺ 29ന് രാവിലെയാണ് ഭഗവതിയ്ക്കായി വിശേഷാൽ പൊങ്കാല നടക്കും. തുടർന്ന് പൂമൂടൽ ചടങ്ങുമുണ്ടാകും. ഞായർ-തിങ്കൾ-ചൊവ്വ ദിവസങ്ങളിൽ രാവിലെ നവക പഞ്ചഗവ്യ അഭിഷേകങ്ങൾ. മൂന്നു നേരവും പഞ്ചാരിമേളത്തോടെയുള്ള ശീവേലി മേള, വൈകിട്ട് സഹസ്രദീപം ചുറ്റുവിളക്ക്, നിറമാല, സന്ധ്യ വേല എന്നിവയുമുണ്ടാകും. പ്രതിഷ്ഠാ ദിനമായ ജൂലൈ ഒന്നിന് വിശേഷാൽ പൂജകൾക്കൊപ്പം ഗുരുവായൂരപ്പന് ഇരുപത്തഞ്ചു കലശാഭിഷേകവും ഉപദേവതകൾക്ക് കലശാഭിഷേകവും ഉണ്ടായിരിക്കും.
കഥകളി, മോഹിനിയാട്ടം, ഭാരതനാട്യം, സംഗീത കച്ചേരി, കൈകൊട്ടിക്കളി, ഭക്തി ഗാനമേള, ഭജന തുടങ്ങിയ വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളും ഉത്സവത്തോടനുബന്ധിച്ച് നടക്കും. പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി ഏപ്രിലിൽ ആരംഭിച്ച പറയെടുപ്പ് ജൂൺ 22ന് സമാപിക്കും. എല്ലാ ഭക്തരുടെയും പങ്കാളിത്തം ഈ ആഘോഷങ്ങളിൽ ഉടനീളം ക്ഷണിക്കുന്നതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
🍁 ഒന്റാരിയോ വാർത്തകൾക്കായി: https://chat.whatsapp.com/FCi2ZZj2BCB90pvgjf2ROU



