329 യാത്രക്കാരുടെ മരണത്തിനിടയാക്കിയ കനിഷ്ക വിമാനദുരന്തത്തിൽ ബോംബ് പരീക്ഷിക്കാൻ സഹായിച്ച വ്യക്തിയെ ഒടുവിൽ തിരിച്ചറിഞ്ഞ് കനേഡിയൻ പൊലീസ്. എന്നാൽ, “മിസ്റ്റർ എക്‌സ്” എന്ന് വിളിക്കുന്ന ഇയാളുടെ പേര് വെളിപ്പെടുത്താൻ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) തയ്യാറായില്ല. കേസിൽ മുമ്പ് തിരിച്ചറിയപ്പെടാത്ത പ്രതി അടുത്തിടെ മരിച്ചെന്നും എന്നാൽ സ്വകാര്യതാ നിയമങ്ങൾ കാരണം പേര് പുറത്തുവിടാൻ കഴിയില്ലെന്നും ആർസിഎംപി അസിസ്റ്റന്റ് കമ്മീഷണർ ഡേവിഡ് ടെബൗളിനെ ഉദ്ധരിച്ച് വാൻകൂവർ സൺ പറഞ്ഞു
1985 ജൂണിൽ കാനഡയിലെ മോൺട്രിയലിൽ നിന്ന് മുംബൈയിലേക്ക് പറന്നുയർന്ന വിമാനമായ കനിഷ്കയിൽ നടന്ന മിഡ്-എയർ ബോംബാക്രമണം എയർ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു. എയർ ഇന്ത്യ ഫ്ലൈറ്റ് 182 എന്ന വിമാനമാണ് ഈ ആക്രമണത്തിന് ഇരയായത്. ജൂൺ 23നും വിമാനം മോൺട്രിയോളിൽ നിന്നു പുറപ്പെട്ടു. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ ഒന്നിറങ്ങി അവിടെ നിന്നു ഡൽഹിയിലെത്താനായിരുന്നു വിമാനത്തിന്റെ ഷെഡ്യൂൾ. എന്നാൽ ലണ്ടനിൽ എത്തുന്നതിനു 45 മിനിറ്റ് മുൻപ് വിമാനത്തിൽ ബോംബ് പൊട്ടിത്തെറിച്ചു.വിമാനം വാൻകൂവറിൽ ഇടയ്ക്കൊന്ന് ഇറങ്ങിയിരുന്നു. അപ്പോൾ കാർഗോയിലേക്കു സ്യൂട്ട്കേസിലാക്കിയ ബോംബ് കയറ്റിയതാണ്. തറനിരപ്പിൽനിന്ന് 31000 അടി ഉയരത്തിൽവച്ചായിരുന്നു അപകടം. കടലിലാണു വിമാനഭാഗങ്ങും മൃതശരീരങ്ങളും വീണത്. 131 ശരീരങ്ങൾ മാത്രമാണു കണ്ടെടുക്കാനായത്.
കാനഡയിലെ ഖലിസ്ഥാൻ ഭീകരസംഘടനയായ ബബ്ബർ ഖൽസയായിരുന്നു ഈ ആക്രമണത്തിനു പിന്നിൽ. സുവർണക്ഷേത്രത്തിൽ നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനു പ്രതികാരമായിട്ടാണു ഈ ഭീകരർ കനിഷ്കയിൽ ബോംബ് വച്ചത്. ബബ്ബർ ഖൽസ ഭീകരനേതാക്കളായ തൽവീന്ദർ സിങ് പർമാർ, ഇന്ദർജിത് സിങ് റെയാത് എന്നിവരെ കനേഡിയൻ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. എല്ലാ വർഷവും ജൂൺ 23ന് കാനഡയിലെമ്പാടും കനിഷ്ക ദുരന്തത്തിൽ മരിച്ചവർക്കായി സ്മരണാഞ്ജലികൾ സംഘടിപ്പിക്കാറുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും നേരത്തെ മലയാളത്തിൽ അറിയുവാൻ,
Join Canada Talks whatsapp group
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



