ഒന്റാരിയോയിലെ മിയാഫോർഡിൽ വ്യാജ 20 ഡോളർ നോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നതായി റിപ്പോർട്ട്. പ്രാദേശിക വ്യാപാര സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാജ നോട്ടുകൾ പ്രചരിക്കുന്നത് സാമ്പത്തിക ക്രമക്കേടുകൾക്ക് വഴിവെച്ചേക്കാം എന്നതിനാലാണ് ഈ ജാഗ്രതാ നിർദേശം.
ഒരു നോട്ട് വ്യാജമാണോ എന്ന് തിരിച്ചറിയാൻ ചില ലക്ഷണങ്ങൾ ശ്രദ്ധിക്കണമെന്ന് പോലീസ് അറിയിക്കുന്നു. വ്യാജ നോട്ടുകളാണെങ്കിൽ അവ ചരിച്ച് പിടിക്കുമ്പോൾ മാറുന്ന ഹോളോഗ്രാഫിക് സ്ട്രിപ്പ്, സുതാര്യമായ വിൻഡോ, ഉയർന്ന മഷിയിലുള്ള അക്കങ്ങളും എഴുത്തും, ഒളിഞ്ഞിരിക്കുന്ന അക്കങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് പോലീസ് പറയുന്നത്..
വ്യാജ നോട്ടുമായി ആരെങ്കിലും സമീപിച്ചാൽ അവരുമായി നേരിട്ട് ഏറ്റുമുട്ടാൻ നിൽക്കെരുതെന്ന് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പകരം, ആ വ്യക്തിയുടെ രൂപം ശ്രദ്ധിക്കുകയും ഉടൻ തന്നെ ഗ്രേ ബ്രൂസ് ഒപിപിയെ (Grey Bruce OPP) വിവരമറിയിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. വ്യാജ നോട്ടുകൾ സ്വീകരിക്കുന്നത് ഒഴിവാക്കാനും നിയമപരമായ പ്രശ്നങ്ങളിൽ അകപ്പെടാതിരിക്കാനും ഈ നിർദേശങ്ങൾ പാലിക്കണമെന്ന് പോലീസ് ഓർമ്മിപ്പിച്ചു.



