📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home ottawa

ഒട്ടാവ LRT തുരങ്കത്തിൽ കോൺക്രീറ്റ് അടർന്നു വീഴുന്നു; അറ്റകുറ്റപ്പണികൾ 2027 വരെ നീളും

Canada Varthakal by Canada Varthakal
June 18, 2025
in ottawa
Reading Time: 1 min read
ഒട്ടാവ LRT തുരങ്കത്തിൽ കോൺക്രീറ്റ് അടർന്നു വീഴുന്നു; അറ്റകുറ്റപ്പണികൾ 2027 വരെ നീളും

ഒട്ടാവയിലെ St-Laurent LRT സ്റ്റേഷന് സമീപമുള്ള പഴയ ബസ് തുരങ്കത്തിൽ നിന്നുള്ള ജലപ്രവാഹവും കോൺക്രീറ്റ് അടർന്നു വീഴുന്നതുമായ പ്രശ്നം അതീവ ഗുരുതരമായി തുടരുന്നു. 1980-കളിൽ ബസുകൾക്കായി നിർമ്മിച്ച ഈ തുരങ്കം പിന്നീട് ട്രെയിനുകൾക്കായി പുനരുപയോഗിക്കുകയായിരുന്നു. ബലക്ഷയമുള്ള എക്സ്പാൻഷൻ ജോയിന്റുകളാണ് ഈ ചോർച്ചയുടെ പ്രധാന ഉറവിടമെന്ന് സിറ്റി എഞ്ചിനീയറിംഗ് റിപ്പോർട്ടുകൾ അടിവരയിടുന്നു.
2023-ൽ, 37 വർഷം പഴക്കമുള്ള രണ്ട് ജോയിന്റുകളായ G-യും H-ഉം മാറ്റിസ്ഥാപിച്ചിട്ടും പ്രശ്നങ്ങൾക്ക് അവസാനം ഉണ്ടായിട്ടില്ല.

ജോയിന്റ് G-യിൽ നിന്ന് ഇപ്പോഴും വെള്ളം ചോരുന്നുണ്ടെന്നും, 2024 ജനുവരിയിൽ കോൺക്രീറ്റ് കഷണങ്ങൾ ട്രാക്കിലേക്ക് വീണതായും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ മെയ്, ഒക്ടോബർ മാസങ്ങളിലും യാത്രാ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അടർന്നു വീണ കോൺക്രീറ്റ് ശകലങ്ങൾ കണ്ടെത്തിയത് യാത്രക്കാരുടെ ആശങ്ക വർദ്ധിപ്പിക്കുന്നു.
സിറ്റിയുടെ അസറ്റ് മാനേജ്മെന്റ് ഡയറക്ടറായ സൂസൻ ജോൺസ് പറയുന്നതനുസരിച്ച്, “ജോയിന്റ് മാറ്റിയെങ്കിലും ചോർച്ച തുടരുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ പൊട്ടിയ ഡ്രെയിൻ പൈപ്പുകളാണ് ചോർച്ചയ്ക്ക് കാരണമെന്ന് കണ്ടെത്തി.

ADVERTISEMENT

പിന്നീട് ഇതിനൊരു താൽക്കാലിക പരിഹാരമായി 2023-ൽ ഭാഗികമായി വാട്ടർപ്രൂഫിംഗും ചില വൈദ്യുത ബോക്സുകളും ഡക്‌ടുകളും സീൽ ചെയ്യുകയും ചെയ്തിരുന്നു. 2018-ലെ ഒരു എഞ്ചിനീയറിംഗ് റിപ്പോർട്ടിൽ, ഈ പ്രശ്നങ്ങൾക്ക് സ്ഥിരമായ പരിഹാരമായി മേൽക്കൂരയിലെ മുഴുവൻ കോൺക്രീറ്റ് സ്ലാബിലും പുതിയ വാട്ടർപ്രൂഫ് മെംബ്രേൻ സ്ഥാപിക്കാൻ ശുപാർശ ചെയ്തിരുന്നു. ശേഷിക്കുന്ന ജോലികൾ 2026-27 കാലയളവിൽ പൂർത്തിയാക്കാനാണ് നഗര അധികൃതർ നിലവിൽ പദ്ധതിയിടുന്നത്.

ADVERTISEMENT

ഒട്ടാവ സർവകലാശാലയിലെ കോൺക്രീറ്റ് വിദഗ്ധനായ പ്രൊഫസർ ലിയാന്ദ്രോ സാഞ്ചസ് ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചു: “കോൺക്രീറ്റിൽ നിന്ന് എത്രത്തോളം ജലം ഒഴിവാക്കാമോ അത്രയും നല്ലതാണ്. നിർമ്മാണ സാമഗ്രികൾക്ക് ഒരു നിശ്ചിത ആയുസ്സ് മാത്രമേയുള്ളൂ എന്നും, പ്രതികൂല സാഹചര്യങ്ങളിൽ അവ വേഗത്തിൽ നശിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, തുരങ്കത്തിന്റെ സുരക്ഷയും യാത്രക്കാരുടെ ഭാവിയും സംബന്ധിച്ചുള്ള ആശങ്കകൾ വർധിക്കുകയാണ്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഫ്രഞ്ച് ഭാഷ ഠനത്തിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല: ഭാഷ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മേരി സൈമൺ
ottawa

ഫ്രഞ്ച് ഭാഷ ഠനത്തിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല: ഭാഷ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മേരി സൈമൺ

by Canada Varthakal
May 10, 2026
ഇന്ധനവില വർധനവ് തിരിച്ചടിയാകുന്നു; കാനഡയിൽ ബോട്ടിംഗ് സീസണിൽ ആശങ്ക
ottawa

ഇന്ധനവില വർധനവ് തിരിച്ചടിയാകുന്നു; കാനഡയിൽ ബോട്ടിംഗ് സീസണിൽ ആശങ്ക

by Canada Varthakal
May 10, 2026
ഒട്ടാവയിൽ ട്യൂലിപ് ഫെസ്റ്റിവലിന് തുടക്കം; നഗരത്തിൽ ഗതാഗത നിയന്ത്രണം
ottawa

ഒട്ടാവയിൽ ട്യൂലിപ് ഫെസ്റ്റിവലിന് തുടക്കം; നഗരത്തിൽ ഗതാഗത നിയന്ത്രണം

by Canada Varthakal
May 9, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.