ഫ്ലോറിഡയിലെ ബോക ഗ്രാൻഡെയിലെ ഒരു ബീച്ചിൽ സ്നോർക്കെല്ലിംഗ് നടത്തുന്നതിനിടെ 9 വയസ്സുകാരിയെ സ്രാവ് ആക്രമിച്ചു.
പെൺകുട്ടി വെള്ളത്തിനടിയിലായിരുന്ന സമയത്താണ് ആക്രമണമുണ്ടായതെന്ന് അവളുടെ കുടുംബം പറഞ്ഞു. അവൾ പെട്ടെന്ന് നിലവിളിച്ചുകൊണ്ട് വെള്ളത്തിൽ നിന്ന് മുകളിലേക്ക് വരികയായിരുന്നു. വലതു കൈക്കാണ് കടിയേറ്റതെന്നും കൈ രക്തത്തിൽ കുളിച്ചിരിക്കുകയായിരുന്നെന്നും കുടുംബം പറഞ്ഞു. പെൺകുട്ടിയെ ആക്രമിച്ചത് ഒരു കാള സ്രാവാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ അത് സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ വർഷം, യുഎസ് ജലാശയങ്ങളിൽ 28 തവണ സ്രാവിന്റെ ആക്രമണം ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ലോകമെമ്പാടുമുള്ള ആക്രമണങ്ങളുടെ 60 ശതമാനത്തോളം വരും. 2024-ൽ യുഎസിലെ ആക്രമണങ്ങളിൽ പകുതിയും നടന്നത് ഫ്ലോറിഡയിലാണ്, ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ സ്രാവിന്റെ കടിയേറ്റ് മരിക്കുന്ന സംസ്ഥാനവും ഫ്ലോറിഡയാണ്.



