Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ലോസാഞ്ചൽസിൽ കുടിയേറ്റ റെയ്ഡുകൾക്കെതിരെ വ്യാപക പ്രതിഷേധം; 2,000 National Guard troops  വിന്യസിപ്പിച്ച് ട്രംപ്

Canada Varthakal by Canada Varthakal
June 8, 2025
in World
Reading Time: 1 min read
ലോസാഞ്ചൽസിൽ കുടിയേറ്റ റെയ്ഡുകൾക്കെതിരെ വ്യാപക പ്രതിഷേധം; 2,000 National Guard troops  വിന്യസിപ്പിച്ച് ട്രംപ്

ലോസാഞ്ചൽസിലെ കുടിയേറ്റ റെയ്ഡുകളെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ വലിയ രാഷ്ട്രീയ പ്രക്ഷോഭത്തിന് കാരണമായിരിക്കുന്നു. വെള്ളിയാഴ്ച പാരാമൗണ്ട് പ്രദേശത്ത് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) നടത്തിയ റെയ്ഡുകളിൽ നിരവധി കുടിയേറ്റക്കാരെ പിടികൂടിയതിനെ തുടർന്നാണ് പ്രതിഷേധങ്ങൾ വ്യാപകമായത്.
പ്രതിഷേധക്കാർ “ഐസിഇ ഔട്ട് ഓഫ് എൽഎ” എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി തെരുവുകളിൽ ഇറങ്ങിയപ്പോൾ, റയറ്റ് പോലീസും ഐസിഇ ഉദ്യോഗസ്ഥരും പ്രതിരോധവാതകം പ്രയോഗിച്ചു.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബഹളവും സംഘർഷങ്ങളും രൂപപ്പെട്ടതോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2,000 ദേശീയ ഗാർഡ് സൈനികരെ കാലിഫോർണിയയിലേക്ക് അയച്ചു.
ഈ നടപടി പ്രവിശ്യാ ഗവർണർ ഗേവിൻ ന്യൂസമിന്റെ കടുത്ത എതിർപ്പിനെ അവഗണിച്ചാണ് ഉണ്ടായത്. ട്രംപ് ‘ടൈറ്റിൽ 10’ എന്ന ഫെഡറൽ അധികാരം ഉപയോഗിച്ച് ദേശീയ ഗാർഡിനെ ഫെഡറൽ കമാൻഡിന് കീഴിലാക്കി. ട്രംപ് ഈ നീക്കത്തെ നിയമവിരുദ്ധ പ്രവർത്തങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കി.

ADVERTISEMENT

എന്നാൽ ഗവർണർ ന്യൂസം ഇതിനെ “രോഷം വളർത്താനുള്ള ഉദ്ദേശശിച്ചിട്ടുള്ള നീക്കം” എന്ന കടുത്ത വിമർശനമായി പ്രതികരിച്ചു. ലോസാഞ്ചലസ് മേയർ കരൻ ബാസ് സിറ്റിയിലെ ഐസിഇ പ്രവർത്തനത്തെ “ഭീതി പകരാനുള്ള നീക്കം” എന്ന് വിശേഷിപ്പിച്ചു.
പ്രതിഷേധക്കാരിൽ സർവീസ് എംപ്ലോയീസ് ഇന്റർനാഷണൽ യൂണിയൻ പ്രസിഡന്റ് ഡേവിഡ് ഹുറേട്ടയുൾപ്പെടെ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇത് കൂടുതൽ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു.

ട്രംപ് ഭരണകൂടത്തിന്റെ കേന്ദ്ര നയമായ കർശനമായ കുടിയേറ്റ നയത്തിന്റെ ഭാഗമായാണ് ഹോംലാൻഡ് സുരക്ഷ വകുപ്പ് ഈ നടപടികൾ കൈക്കൊള്ളുന്നത്. എന്നാൽ മനുഷ്യാവകാശ സംഘടനകളും അഭിഭാഷക സമിതികളും സംശയാസ്പദമായ റെയ്ഡുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്.
“ഒരു മനുഷ്യനും അനധികൃതമല്ല” എന്ന മുദ്രാവാക്യങ്ങൾ വ്യാപകമായി ഉയരുന്നതിനിടെ, പ്രക്ഷോഭം തുടരാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Mette Frederiksen and Donald Trump
World

ഗ്രീൻലാൻഡിൽ രണ്ട് ‍സൈനിക താവളങ്ങൾ; കരാറിൽ ഒപ്പുവെച്ച് ‍ ട്രംപ്

by Canada Varthakal
September 22, 2026
Google Book laptop with Gemini AI starting at $899
World

ജെമിനി എഐയുമായി ഗൂഗിൾബുക്ക്; 899 ഡോളർ മുതൽ വില, പ്രീ-ഓർഡർ ആരംഭിച്ചു

by Canada Varthakal
September 22, 2026
IDB two-year action plan for Venezuela electricity and social security
World

വൈദ്യുതി, സാമൂഹിക സുരക്ഷ; വെനസ്വേലയ്ക്കായി രണ്ട് വർഷത്തെ കർമ്മപദ്ധതി തയ്യാറാക്കി ഐ.ഡി.ബി

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.