അമേരിക്കൻ വിനോദ സഞ്ചാരി പെറുവിലെ ലൊറെറ്റോയിൽ ചായ കുടിച്ചതിനെ തുടർന്ന് മരിച്ചു. അലബാമ സ്വദേശി ആരോൺ വെയ്ൻ കാസ്ട്രനോവ (41) ആണ് സ്പരിച്ചൽ ടൂറിസത്തിന്റെ ഭാഗമായി നടത്തിയ യാത്രയിൽ ലഹരി പദാർഥമുള്ള ചായ കുടിച്ചതിനെ തുടർന്ന് മരിച്ചത്. അയഹുവാസ്‌ക എന്നറിയപ്പെടുന്ന പാനീയം കുടിച്ചതിനെ തുടർന്ന് ഇയാളുടെ ഒന്നിലധികം അവയവങ്ങൾക്ക് കേടുപാട് വന്നതായി റിപ്പോർട്ടുണ്ട്. മാരകമായ ഈ പാനീയം ആമസോണിലെ തദ്ദേശീയർ ആത്മീയ കാര്യങ്ങൾക്കും രോഗശാന്തിക്കുമായാണ് ഉപയോഗിക്കുന്നതാണ്. സ്പരിച്ചൽ ടൂറിസവുമായി ബന്ധപ്പെട്ട സാന്താ മരിയ ഡി ഒജെഡ കമ്മ്യൂണിറ്റിയിലെ ഒരു ഹോസ്റ്റലിൽ വെച്ചാണ് ചടങ്ങ് നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ ചായ കുടിക്കുന്ന സമയത്ത് ആരോൺ ആന്റിബയോട്ടിക്കുകൾ കഴിക്കുന്നുണ്ടെന്ന കാര്യം അറിയിച്ചില്ലെന്ന് സ്പരിച്ചൽ ടൂറിസത്തിന്റെ സംഘാടകർ അറിയിച്ചു. സമീപ വർഷങ്ങളിൽ അയഹുവാസ്‌ക ടൂറിസം കുതിച്ചുയരുകയാണ്. ഒരാളുടെ നേതൃത്വത്തിൽ സന്ദർശകർക്ക് ഈ തദ്ദേശീയ മദ്യം നൽകിവരുന്ന വിശ്രമ കേന്ദ്രങ്ങൾ നിലവിലുണ്ട്. വിനോദസഞ്ചാരികൾ പലപ്പോഴും വിഷാദരോഗത്തിന് ഒരു പരിഹാരമായി ഈ പാനീയം വാങ്ങി കഴിക്കാറുണ്ട്. അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളിലും നിരോധിച്ച ലഹരി പദാർഥമാണ് ഈ ചായയിൽ ഉപയോഗിക്കുന്നത്. മരണത്തെ നേരിടാൻ തന്റെ മാതാവായ ഡയാനാ രാജകുമാരിക്ക് പ്രിൻസ് ഹാരി ഈ പാനീയം നൽകിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇത് കഴിക്കുന്നതിനെതിരെ പെറുവിലെ യുഎസ് എംബസി അമേരിക്കൻ വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



