റെജീന–ഡെൻവർ നേരിട്ടുള്ള വിമാന സർവീസ് വിജയം കണ്ടെന്ന് സ്കൈവെസ്റ്റ് എയർലൈൻസ് വിമാന കമ്പനി അറിയിച്ചു. കഴിഞ്ഞ മെയ് മാസത്തിൽ ഈ സർവീസ് ആരംഭിച്ചതോടെ, വ്യാപാരവും വിനോദയാത്രകളും ഉൾപ്പെടുന്ന വിവിധ മേഖലകളിൽ വൈവിധ്യമാർന്ന നേട്ടങ്ങൾ ഉണ്ടായെന്ന് ബിസിനസ് നേതാക്കളും ടൂറിസം സംഘങ്ങളും വിലയിരുത്തി.
വ്യാഴാഴ്ച റെജീനയിൽ നടന്ന പ്രത്യേക യോഗത്തിൽ, വിമാനത്താവള അതോറിറ്റി, സ്കൈവെസ്റ്റ് പ്രതിനിധികൾ, ബിസിനസ്, ടൂറിസം മേഖലാ നേതാക്കൾ എന്നിവരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. ഇതോടെ വേനൽക്കാലത്തേക്കുള്ള ടിക്കറ്റ് ബുക്കിംഗുകളും ശക്തമായി തുടരുന്നതായി സ്കൈവെസ്റ്റ് അധികൃതർ അറിയിച്ചു.
സ്കൈവെസ്റ്റ് മാർക്കറ്റിംഗ് ഡെവലപ്‌മെന്റ് ഡയറക്ടർ ഡാനിയേൽ ബെൽമോണ്ടിന്റെ അഭിപ്രായത്തിൽ, സർവീസിന്റെ വിജയത്തിന് പ്രധാന ഘടകമായി പ്രവർത്തിക്കുന്നത് പ്രാദേശികതലത്തിലെ ശക്തമായ പങ്കാളിത്തവും യാത്രക്കാർക്ക് ലഭിക്കുന്ന കൂടുതൽ കണക്റ്റിങ്ങ് അവസരങ്ങളുമാണ്.
ഭാവിയിൽ, റെജീന-ഡെൻവർ തമ്മിൽ രണ്ടാമത്തെ പ്രതിദിന സർവീസിനെയും ചിക്കാഗോയിലേക്കുള്ള പുതിയ നേരിട്ടുള്ള സർവീസിനും സാധ്യതകൾ കാണുന്നുണ്ടെന്ന് ടൂറിസം-ബിസിനസ് വിഭാഗങ്ങൾ അഭിപ്രായപ്പെട്ടു.



