സസ്‌കാച്ചെവാനിലെ ലാ റോഞ്ചിലുള്ള ചരിത്രപ്രസിദ്ധമായ റോബർട്ട്‌സൺ ട്രേഡിംഗ് പോസ്റ്റ് കാട്ടുതീയിൽ കത്തി നശിച്ചു. ചൊവ്വാഴ്ച രാത്രി വടക്കൻ പട്ടണത്തിലേക്ക് കാട്ടുതീ പടർന്നു. പോസ്റ്റും, റോണ സ്റ്റോറും കത്തിനശിച്ചു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ രണ്ട് കെട്ടിടങ്ങളും കത്തുന്നതായി കാണം.
ഗ്രൗണ്ട് ജീവനക്കാരും അഗ്നിശമന ഹെലികോപ്റ്ററുകളും ദീർഘനേരം കഷ്ടപ്പെട്ടാണ് തീയണച്ചത്. പൂർണ്ണമായും പ്രവർത്തനക്ഷമമല്ലായിരുന്നെങ്കിലും, റോബർട്ട്‌സൺ ട്രേഡിംഗിൽ നൂറുകണക്കിന് തദ്ദേശീയ കലകളുടെയും ചരിത്രപരമായ പുരാവസ്തുക്കളുടെയും ശേഖരം ഉണ്ടായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം ലാ റോഞ്ച്, എയർ റോഞ്ച്, ലാക് ലാ റോഞ്ച് ഇന്ത്യൻ ബാൻഡ് എന്നിവയ്ക്കും ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചു. സസ്‌കാച്ചെവാനിലെ കാട്ടുതീയിൽ ഏകദേശം 400 കെട്ടിടങ്ങളാണ് ഇതിനോടകം കത്തി നശിച്ചത്., ഏകദേശം 15,000 പേർ വീടുകൾ വിട്ട് പോകാൻ നിർബന്ധിതരായതായി ഉദ്യോഗസ്ഥർ കണക്കാക്കുന്നു.



