കഴിഞ്ഞ വർഷം ക്യുബെക്കുകാർ പ്രവിശ്യയിലെ അടിയന്തര ചികിത്സയ്ക്കായി കാത്തിരുന്നത് ശരാശരി അഞ്ച് മണിക്കൂറെന്ന് മോൺട്രിയൽ ഇക്കണോമിക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (MEI) പുതിയ റിപ്പോർട്ട്. ഗുരുതരമായ ചികിത്സ വൈകലിലൂടെ കനേഡിയൻമാരുടെ ജീവിതം കൂടുതൽ ദുരിതമാവുകയാണ്.
എല്ലാ പ്രവിശ്യകളിലും, കാത്തിരിപ്പ് സമയം അഞ്ച് വർഷം മുമ്പുള്ളതിനേക്കാൾ മോശമാണ്, നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ അവരുടെ രോഗികൾക്ക് സമയബന്ധിതമായ പരിചരണം ലഭ്യമാക്കുന്നതിൽ പാടുപെടുന്നതിന്റെ വ്യക്തമായ സൂചനയെയാണ് കാണിക്കുന്നതെന്ന് MEI യിലെ സാമ്പത്തിക ശാസ്ത്രജ്ഞയും റിപ്പോർട്ടിന്റെ രചയിതാവുമായ ഇമ്മാനുവൽ ബി. ഫൗബർട്ട് പറഞ്ഞു.
“രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ അടിയന്തര ചികിത്സാ കേന്ദ്ര സന്ദർശനങ്ങളിൽ ചിലത് ക്യുബെക്കിലാണ്, അതിനാൽ കാര്യങ്ങൾ മാറേണ്ടതുണ്ടെന്ന് വ്യക്തമാണ്,” ഫൗബർട്ട് പറഞ്ഞു. പ്രവിശ്യയുടെ ചില ഭാഗങ്ങളിലെ രോഗികൾക്ക് അടിയന്തര വൈദ്യസഹായത്തിനായി ഇതിലും കൂടുതൽ സമയമാണ് കാത്തിരിക്കേണ്ടതായി വരുന്നത്.
മോൺട്രിയലിലെ പവിലോൺ ആൽബർട്ട്-പ്രെവോസ്റ്റിലെ മാനസികാരോഗ്യ അടിയന്തര മുറിയാണ് ഏറ്റവും കൂടുതൽ കാലം താമസിച്ചതിന്റെ പട്ടികയിൽ ഒന്നാമതായി കാണുന്നത്, 13 മണിക്കൂറും അഞ്ച് മിനിറ്റുമാണ് അടിയന്തര വൈദ്യസഹായത്തിനായി ആളുകൾ ഇവിടെ കാത്തിരുന്നത്.
രണ്ടാമത്തെ ഏറ്റവും ദൈർഘ്യമേറിയത് മോൺട്രിയലിലെ മക്ഗിൽ യൂണിവേഴ്സിറ്റി ഹെൽത്ത് സെന്ററിലെ (MUCH) റോയൽ വിക്ടോറിയ ഹോസ്പിറ്റലും, (10 മണിക്കൂറും 33 മിനിറ്റും) സൗത്ത് ഷോറിലെ ചാറ്റോഗ്വേയിലെ അന്ന-ലാബെർജ് ഹോസ്പിറ്റലും (10 മണിക്കൂറും 26 മിനിറ്റും) ആയിരുന്നു. ക്യുബെക്കിൽ എമർജൻസി റൂമിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നത് ഒരു സാധാരണ സംഭവമായിരിക്കാം, എന്നാൽ മറ്റ് വികസിത രാജ്യങ്ങളിൽ അങ്ങനെയല്ല,” ഫൗബർട്ട് പറഞ്ഞു.
“ദീർഘകാല കാത്തിരിപ്പ് സമയങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിന്, യൂറോപ്പിലെ മിക്സഡ് സിസ്റ്റങ്ങൾ പോലുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള മികച്ച രീതികൾ പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാണെന്ന് ഇമ്മാനുവൽ ബി. ഫൗബർട്ട് പറഞ്ഞു.



