Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

മാനിറ്റോബ കാട്ടുതീ: 17,000 പേരുടെ പലായനം, ഹോട്ടലുകളിലെ താമസ സൗകര്യങ്ങൾക്ക് പരിഹാരം തേടി ഫസ്റ്റ് നേഷൻസ് നേതാക്കൾ

Canada Varthakal by Canada Varthakal
June 1, 2025
in Manitoba
Reading Time: 1 min read
മാനിറ്റോബ കാട്ടുതീ: 17,000 പേരുടെ പലായനം, ഹോട്ടലുകളിലെ താമസ സൗകര്യങ്ങൾക്ക് പരിഹാരം തേടി ഫസ്റ്റ് നേഷൻസ് നേതാക്കൾ

കാനഡയിലെ മാനിറ്റോബ പ്രവിശ്യയിൽ അനിയന്ത്രിതമായി കത്തിക്കൊണ്ടിരിക്കുന്ന കാട്ടുതീയിൽ നിന്ന് 17,000 പേർ പലായനം ചെയ്യേണ്ട സാഹചര്യത്തിൽ, വിന്നിപെഗ് നഗരത്തിലെ ഹോട്ടലുകളിൽ അഭയാർത്ഥികൾക്ക് മുൻഗണന നൽകാൻ ഫസ്റ്റ് നേഷൻസ് നേതാക്കൾ പ്രവിശ്യാ സർക്കാരിനോട് അടിയന്തിരമായി ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ ആവശ്യങ്ങളുമായി അസംബ്ലി ഓഫ് ഫസ്റ്റ് നേഷൻസ് (AFN), അസംബ്ലി ഓഫ് മാനിറ്റോബ ചീഫ്‌സ് (AMC), മാനിറ്റോബ കീവേറ്റിനോവി ഓകിമാകണക് (MKO) എന്നീ സംഘടനകളുടെ നേതാക്കൾ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഒത്തുചേർന്ന് വിന്നിപെഗിലെത്തുന്ന അഭയാർത്ഥികൾക്ക് ആവശ്യമായ സ്ഥലം ഉണ്ടാക്കാൻ സമ്മേളനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ പ്രീമിയറിനോട് അഭ്യർത്ഥിച്ചു.

കുട്ടികൾ തറയിൽ ഉറങ്ങേണ്ട സ്ഥിതിയും, ഇടനാഴികളിൽ കാത്തിരിക്കേണ്ട അവസ്ഥയും, പുറത്ത് കാത്തിരിക്കേണ്ട സാഹചര്യവും കാണുന്നത് വളരെ ദുഃഖകരമാണെന്നാണ്. അത് കൊണ്ട് നമ്മുടെ ജനങ്ങൾക്ക് സ്ഥലം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് AMC ഗ്രാൻഡ് ചീഫ് കൈറ വിൽസൺ ആവശ്യപ്പെട്ടു. MKO ഗ്രാൻഡ് ചീഫ് ഗാരിസൺ സെറ്റി പറയുന്നത് വിന്നിപെഗിലേക്ക് വരുന്ന ജനങ്ങളുടെ സ്വീകരണം അത്ര നല്ല അനുഭവമല്ല എന്നാണ്. “ഹോട്ടലുകളിൽ നടക്കുന്നതെന്താണെന്ന് കാണുകയാണെങ്കിൽ Manitoba നിവാസികൾ ഞെട്ടിപ്പോകും. ഇത് അടിസ്ഥാന മാനുഷിക മര്യാദയുടെ കാര്യമാണ്, നമ്മുടെ ജനങ്ങൾ ഇവിടെ എത്തുമ്പോൾ അവർക്ക് അടിസ്ഥാന മാനുഷിക മര്യാദ ലഭിക്കുന്നില്ല” എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ADVERTISEMENT

നിലവിൽ മാനിറ്റോബ പ്രവിശ്യയിൽ 22 സ്ഥലങ്ങളിൽ ഇപ്പോഴും കാട്ടുതീകൾ കത്തിക്കൊണ്ടിരിക്കുകയാണ്. ഏകദേശം 200,000 ഹെക്ടർ വനഭൂമി നശിച്ചു കഴിഞ്ഞു, ഇത് അഞ്ച് വർഷത്തെ ശരാശരിയുടെ മൂന്നിരട്ടിയാണ്.
ഞങ്ങളുടെ സമുദായത്തിലെ പകുതി പേരും ഇപ്പോൾ പലായനം ചെയ്തുവെന്നും മുഴുവൻ ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും, അടുത്ത കുറച്ച് ദിവസങ്ങൾ ഈ പ്രവർത്തനം തുടരുമെന്നുമാണ് മതിയസ് കോളമ്പ ഫസ്റ്റ് നേഷൻ കൗൺസിലർ കെല്ലി ലിങ്ക്ലേറ്റർ പറയുന്നത്. കാറ്റിന്റെ ദിശ മാറാനുള്ള സാധ്യതയുള്ളതിനാൽ കുട്ടികളും മുതിർന്നവരും ഭയത്തോടെയാണ് കഴിയുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു.

കാനഡയിലെ 174 സ്ഥലങ്ങളിൽ പടരുന്ന കാട്ടുതീകളിൽ നിന്നുള്ള പുക കാരണം നിരവധി അമേരിക്കൻ പ്രവിശ്യകളിൽ വായുവിന്റെ ഗുണമേൻമ കുറയാനിടയുള്ളതിനെ കുറിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. കാനഡയിലെ സാസ്‌കച്ചവൻ, ആൽബർട്ട എന്നീ പ്രവിശ്യകളിലും വ്യാപകമായ ഒഴിപ്പിക്കൽ ഉത്തരവുകൾ പ്രാബല്യത്തിലുണ്ട്. ഫസ്റ്റ് നേഷൻസ് കുടുംബങ്ങൾ പ്രവിശ്യയിലും അതിന് പുറത്തുമായി പിരിഞ്ഞ് ജീവിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു. ലിംകളാറ്റർ പറയുന്നത് അവരുടെ 800 അംഗങ്ങളെയും ഒന്റാരിയോ പ്രവിശ്യയിലെ നയാഗ്ര ഫാൾസിലേക്ക് പറഞ്ഞയക്കാനുള്ള സാധ്യതയുണ്ടെന്നാണ്.

ഈ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മാനിറ്റോബ ചീഫ്സ് അസംബ്ലി മാനിറ്റോബയിലെ എല്ലാ ഹോട്ടലുകളോടും താമസ കേന്ദ്രങ്ങളോടും തങ്ങളുടെ സ്ഥാലം നഷ്ടപ്പെട്ട ഫസ്റ്റ് നേഷൻസ് കുടുംബങ്ങൾക്കായി വാതിലുകൾ തുറക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. “ഞങ്ങൾ സുഖസൗകര്യങ്ങൾ ആവശ്യപ്പെടുന്നില്ല, സുരക്ഷയാണ് ആവശ്യപ്പെടുന്നത്” എന്ന് കൗൺസിലർ കെല്ലി ലിങ്ക്ലേറ്റർ വ്യക്തമാക്കി.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

West Kildonan accident
Manitoba

വിന്നിപെഗിൽ വാഹനാപകടം: ‘ഇതുവഴി വരേണ്ട’; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്

by Canada Varthakal
September 20, 2026
Winnipeg Road Closure
Manitoba

സൗത്ത് വിന്നിപെഗിൽ 3 ആഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം; സെപ്റ്റംബർ 21 മുതൽ റോഡ് അടയ്ക്കും

by Canada Varthakal
September 21, 2026
Manitoba Plumbing Apprentices
Manitoba

പ്രവർത്തി പരിചയമുണ്ട്, പക്ഷെ പഠിക്കാൻ സീറ്റില്ല; മാനിറ്റോബയിൽ പ്രതിസന്ധിയിലായി പ്ലംബിംഗ് അപ്രന്റീസുകൾ

by Canada Varthakal
September 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.