കാനഡയിൽ മാലിന്യക്കൂമ്പാരത്തിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഹാമിൽട്ടൺ പോലീസ് അറിയിച്ചു. ഡിസംബറിൽ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട 40 വയസ്സുള്ള ഒരു സ്ത്രീയുടെ മൃതദേഹമാണെന്ന് നിഗമനം.
ഗ്ലാൻബ്രൂക്ക് ലാൻഡ്ഫില്ലിൽ 5,000 ക്യുബിക് മീറ്റർ മാലിന്യം പോലീസ് പരിശോധിച്ചപ്പോഴാണ് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് വ്യാഴാഴ്ച രാവിലെ വാർത്താ സമ്മേളനത്തിൽ പോലീസ് പറഞ്ഞു. ഡിസംബർ 4നാണ് ശാലിനി സിംഗ് എന്ന സ്ത്രീയെ കാണാതായത്.
ശാലിനി സിങ്ങിന്റേതാണോ മൃതദേഹം എന്ന് നിർണ്ണയിക്കാൻ നിരവധി ആഴ്ചകൾ എടുത്തേക്കാമെന്നും പരിശോധനകൾ ആവശ്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ADVERTISEMENT



