തുടർച്ചയായ രണ്ട് സ്റ്റാർഷിപ്പ് സ്ഫോടനങ്ങൾക്ക് ശേഷം സ്‌പേസ് എക്‌സ് (SpaceX) അതിന്റെ മഹാ റോക്കറ്റ് സ്റ്റാർഷിപ്പ് വീണ്ടും വിക്ഷേപിച്ചെങ്കിലും, ബഹിരാകാശ വാഹനം നിയന്ത്രണം വിട്ട് തകർന്നു വീണ് വീണ്ടും പരാജയപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരം നടന്ന ഈ ഒമ്പതാമത്തെ പരീക്ഷണ പറക്കലിൽ അതിന്റെ പ്രധാന ലക്ഷ്യത്തിലത്താൻ കഴിഞ്ഞില്ല.
ടെക്‌സാസിന്റെ തെക്കൻ അറ്റത്തുള്ള സ്‌പേസ് എക്‌സിന്റെ സ്റ്റാർബേസ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് 403 അടി (123 മീറ്റർ) ഉയരമുള്ള ഈ റോക്കറ്റ് വിജയകരമായി വിക്ഷേപിസിച്ചെങ്കിലും പുറപ്പെടലിനു ശേഷം കൃത്രിമ ഉപഗ്രഹങ്ങളുടെ ഒരു കൂട്ടം പുറത്തിറക്കാനുള്ള പദ്ധതി വാതിൽ പൂർണമായി തുറക്കാത്തതിനാൽ റദ്ദാക്കേണ്ടി വന്നു. അതിനുശേഷം ബഹിരാകാശ വാഹനം ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് നിയന്ത്രണം വിട്ട നിലയിൽ ലാൻഡിങ്ങിന് തയ്യാറെടുക്കുമ്പോൾ കറങ്ങാൻ തുടങ്ങി.
ബഹിരാകാശ വാഹനം അപ്രതീക്ഷിതമായി തകരുകയുണ്ടായി എന്നാണ് ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് പിന്നീട് സ്ഥിരീകരിച്ചത് അതായത് അത് തകർന്നു വീണു എന്നാണ്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള യാത്രകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മസ്‌കിന്റെ സ്റ്റാർഷിപ്പുകളിൽ ഒന്ന് പുനരുപയോഗിച്ച ബൂസ്റ്ററുമായി പറക്കുന്നത് ഇതാദ്യമായിരുന്നു. മുമ്പത്തെ പരീക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി, വിശാലമായ ചോപ്‌സ്റ്റിക്കുകൾ ഉപയോഗിച്ച് ബൂസ്റ്ററിനെ വിക്ഷേപണ പാഡിൽ തിരികെ പിടിക്കാൻ പദ്ധതിയില്ലായിരുന്നു.
ദൗത്യത്തിനിടെ ഇന്ധന ചോർച്ച കാരണം ബഹിരാകാശ വാഹനം നിയന്ത്രണം വിട്ടതായി കണ്ടെത്തി. “ഇന്നത്തെ ഞങ്ങളുടെ പരിക്രമണ ലക്ഷ്യങ്ങളിൽ പലതും നല്ല നിലയിലല്ല” എന്നാണ് സ്‌പേസ് എക്‌സ് ഫ്ലൈറ്റ് കമന്റേറ്റർ ഡാൻ ഹ്യൂട്ട് അറിയിച്ചത്. നിയന്ത്രിതമായ പുനഃപ്രവേശ സമയത്ത് ബഹിരാകാശയാനത്തിന്റെ ഹീറ്റ് ഷീൽഡ് പരീക്ഷിക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. എന്നാൽ ബഹിരാകാശ വാഹനം താഴേക്ക് വരുന്നതിന് മുമ്പ് ആശയവിനിമയം നിലച്ചു, അതിനുശേഷം സ്‌പേസ് എക്‌സ് അതിന്റെ വെബ്‌കാസ്റ്റ് അവസാനിപ്പിക്കുകയും ചെയ്തു.



