എഡ്മിന്റൻ പ്രവിശ്യയിൽ അഞ്ചാംപനി വ്യാപകമായി പകരുന്നതായി ആൽബർട്ട ഹെൽത്ത് സർവീസസ് (AHS). പനി, ചുമ, മൂക്കൊലിപ്പ്, ചുവന്ന കണ്ണുകൾ, ചുവന്ന പാടുകൾ എന്നിവയാണ് അഞ്ചാംപനിയുടെ പ്രധാന ലക്ഷണങ്ങൾ. പനി തുടങ്ങി മൂന്ന് മുതൽ ഏഴ് ദിവസത്തിനുള്ളിലാണ് ചുവന്ന പാടുകൾ സാധാരണയായി പ്രത്യക്ഷപ്പെടുന്നത്.
മുൻപ് റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതൽ കേസുകൾ ഉണ്ടായിട്ടുണ്ട്. പ്രവിശ്യയുടെ സതേൺ മേഖലയിൽ രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നും AH അറിയിച്ചു. ജനങ്ങൾ വ്യക്തിഗത ശുചിത്വം പാലിക്കുകയും, രോഗലക്ഷണങ്ങൾ കാണുന്നയാളിൽ നിന്ന് അകലം പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച മാത്രം ആൽബർട്ടയിൽ 22 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 19 എണ്ണവും സതേൺ മേഖലയിലാണ്. മാർച്ച് ആദ്യത്തോടെ മാത്രം പ്രവിശ്യയിൽ അഞ്ഞൂറിൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏകദേശം 80 ശതമാനം കേസുകളും കുട്ടികളിലാണ് കണ്ടെത്തിയിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ, സതേൺ മേഖലയെ അടക്കം ഉൾപ്പെടുത്തി അഞ്ചാംപനി മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ലെത്ബ്രിഡ് മെഡിസിൻ ഹാറ്റ് തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടുന്ന ഈ മേഖലയിലെ താമസക്കാർ രോഗ സാധ്യതയെക്കുറിച്ച് ജാഗ്രത പാലിക്കാനും വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കാനും നിർദ്ദേശം നൽകി. എഡ്മിന്റൺ നഗരസഭയും മറ്റ് ആരോഗ്യ സ്ഥാപനങ്ങളും ഇത്തരത്തിലുള്ള വൈറസ് പകർച്ച തടയുന്നതിനായി ശക്തമായ നടപടികൾ സ്വീകരിക്കുകയാണ്. പൊതു ആരോഗ്യ സുരക്ഷയെ മുൻനിർത്തിയാണ് ഈ മുന്നറിയിപ്പ് നൽകിയതെന്നും AHS വ്യക്തമാക്കി.



