ഉത്തര സസ്കാച്ചുവാനിലെ ഈസ്റ്റ് ട്രൗട്ട് ലേക്ക് റിസോർട്ട് മേഖലയിൽ ഉയർന്നുവരുന്ന കാട്ടുതീ ഭീഷണിയെ തുടർന്ന് പ്രവിശ്യാ ഭരണകൂടം അടിയന്തിരമായി ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചു. പ്രദേശത്തെ മുഴുവൻ താമസക്കാർ, സന്ദർശകർ, വ്യാപാരസ്ഥാപന ഉടമകൾ എന്നിവർ ഉടൻ പ്രദേശം വിടണമെന്നാണു ഉത്തരവിൽ പറയുന്നത്.
കാലാവസ്ഥയിൽ സംഭവിച്ച മാറ്റങ്ങളും തീയുടെ വ്യാപനശേഷിയിലുണ്ടായ വർദ്ധനവുമാണ് ഈ തീരുമാനം എടുക്കാൻ നിർബന്ധിതമാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.
സസ്കാച്ചുവാൻ പബ്ലിക് സെഫ്റ്റി ഏജൻസിയുടെ (SPSA) റിപ്പോർട്ടുകൾ പ്രകാരം, സമീപത്തുള്ള വനത്തിൽ വ്യാപകമായ തീ പിടിത്തം ഉണ്ടാകുകയാണ്, ഇത് നിയന്ത്രിക്കാൻ അഗ്നിശമന സേന പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.
എന്നാൽ കാറ്റിന്റെ ദിശ മാറുന്നതും വരണ്ട സസ്യാവരണവുമാണ് അപകടസാധ്യത വർദ്ധിപ്പിച്ചിരിക്കുന്നത്. ഈസ്റ്റ് ട്രൗട്ട് ലേക്ക് മേഖലയിലുള്ള റിസോർട്ടുകളും ഹോളിഡേ കാബിനുകളും സംരക്ഷിക്കാനുള്ള മുന്നൊരുക്കമായാണ് ഒഴിപ്പിക്കൽ ഉത്തരവെന്നു അധികൃതർ വ്യക്തമാക്കി.
ഒഴിപ്പിക്കപ്പെട്ടവർക്കായി സമീപപ്രദേശങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. SPSAയും തദ്ദേശഭരണസ്ഥാപനങ്ങളും ചേർന്ന് സംയോജിതമായി പ്രവർത്തിച്ചുകൊണ്ട് ഉചിതമായ സഹായങ്ങൾ നൽകാനും ഇപ്പോഴത്തെ സാഹചര്യം കുറിച്ചുള്ള സ്ഥിരമായ അപ്ഡേറ്റുകൾ നൽകാനും ശ്രമിക്കുന്നുണ്ട്.
ചില വനപാതകളിൽ ഗതാഗതം താൽക്കാലികമായി നിയന്ത്രിച്ചേക്കാവുന്നതാണ്.
കനേഡയയിലെ വടക്ക്, പടിഞ്ഞാറൻ പ്രദേശങ്ങളിൽ വേനൽക്കാലം കൊണ്ടുള്ള വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുകളും വലിയ തോതിൽ കാട്ടുതീയ്ക്കുള്ള സാധ്യത ഉയർത്തിയിരിക്കുകയാണ്.



