ഒന്റാറിയോ : Tyendinaga Mohawk Territory-യിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) സ്ഥിരീകരിച്ചു.OPPയുടെ പ്രസ്താവന പ്രകാരം, മെയ് 16-നു വൈകിട്ട് 3 മണിയോടെയാണ് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഹൈവേ 49-ന് സമീപം, ഓൾഡ് ഹൈവേ 2-ലും ലോവർ സ്ലാഷ് റോഡിനുമിടയിലെ മേഖലയിലാണ് ഇവ കണ്ടെത്തിയതെന്ന് OPP അറിയിച്ചു.
ഈ അവശിഷ്ടങ്ങൾ ഏറെക്കാലമായി അവിടെ ഉണ്ടായിരിക്കാമെന്ന് അധികൃതർ സംശയിക്കുന്നു.നിരീക്ഷണത്തിന്റെ പ്രാഥമികഘട്ടത്തിലാണ് കേസെന്ന് OPP വ്യക്തമാക്കി. അതിനാൽ പ്രദേശത്ത് പോലീസ് സാന്നിധ്യം സാധാരണഗതിയെക്കാൾ കൂടുതലായിരിക്കും. എന്നാൽ മരണകാരണമോ തിരിച്ചറിയൽ വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ OPP സജീവ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
“സംഭവസ്ഥലത്ത് അന്വേഷണം പുരോഗമിക്കുന്നതിനാൽ പ്രദേശത്ത് പോലീസ് സാന്നിധ്യം വർധിക്കും, എന്നാൽ പൊതുജനങ്ങൾക്ക് യാതൊരു ഭീഷണിയും നിലവിലില്ല,” എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ പ്രദേശവാസികൾക്ക് ശക്തമായ പോലീസ് സാന്നിധ്യം പ്രതീക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു.



