84-കാരനായ ഒരാളെ കാണാതായതായി വാട്ടർലൂ റീജിയണൽ പോലീസ് അറിയിച്ചു. ഇദ്ദേഹത്തെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടുകയാണിപ്പോൾ പോലീസ്. കഴിഞ്ഞ ദിവസം വൈകുന്നേരം ഏകദേശം 3 മണിയോടെ വാട്ടർലൂവിലെ ചെസാപീക്ക് ഡ്രൈവ് ഏരിയയിലാണ് ഡേവിഡ് എന്ന ഈ വൃദ്ധനെ അവസാനമായി കണ്ടത്.
ഡേവിഡിനെ കാണാതായതിനെ തുടർന്ന് ശനിയാഴ്ച അലർട്ട് വാട്ടർലൂ റീജിയൻ എമർജൻസി നോട്ടിഫിക്കേഷൻ സർവീസ് വഴി കമ്മ്യൂണിറ്റി വാണിങ് സന്ദേശം നൽകിയിരുന്നു.
ഇമെയിൽ, ഫോൺ, ടെക്സ്റ്റ് മെസേജ് എന്നിവ വഴിയാണ് ഈ സന്ദേശങ്ങൾ ആളുകളിലേക്ക് എത്തിച്ചത്. ഇദ്ദേഹത്തിന് അഞ്ചടി ഏഴ് ഇഞ്ച് ഉയരവും മെലിഞ്ഞ ശരീരവുമാണ് ഉള്ളത്. വെളുത്ത നിറമുള്ള ഡേവിഡ്, കാണാതാവുമ്പോൾ ചുവപ്പ് കറുപ്പ് നിറങ്ങളുള്ള ഫ്ലാനൽ ഷർട്ടും, അതിനടിയിൽ വെളുത്ത ബനിയനും, ടാൻ നിറത്തിലുള്ള കാർഗോ സ്റ്റൈൽ ഷോർട്സും, ചാരനിറത്തിലുള്ള മുട്ടിന് താഴെ വരെയുള്ള സോക്സും, കറുപ്പ് നിറത്തിലുള്ള സ്ലിപ്-ഓൺ സ്കെച്ചേഴ്സ് ഷൂസുമാണ് ധരിച്ചിരുന്നത്.
ഡേവിഡിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ വാട്ടർലൂ റീജിയണൽ പോലീസ് സർവീസുമായി 519-570-9777 എന്ന നമ്പറിലോ അല്ലെങ്കിൽ ക്രൈം സ്റ്റോപ്പേഴ്സിലോ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.



