സറേ നിവാസിയായ (35) മേയ് 9-ലെ കാനഡയിലെ ലോട്ടോ മാക്സ് ഡ്രോയിൽ ബ്രിട്ടീഷ് കൊളംബിയയിൽ നിന്നുള്ള ജസ്റ്റിൻ സിമ്പോറിയോസ് ചരിത്രത്തിലെ ഏറ്റവും വലിയ $80 മില്യൺ സമ്മാനം നേടി ഭാഗ്യശാലിയായിരിക്കുകയാണ്. പരമാവധി ജാക്ക്പോട്ട് മുമ്പ് രണ്ടുതവണ ജയിച്ചിട്ടുണ്ടെങ്കിലും, അത് രണ്ട് കളിക്കാർക്ക് വിഭജിക്കേണ്ടിവന്നു. താൻ ഈ സമ്പത്ത് മറ്റുള്ളവരെ സഹായിക്കാൻ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് വ്യാഴാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ സിമ്പോറിയോസ് പറഞ്ഞത്. സെൻട്രൽ സിറ്റി മാളിലെ വാൾമാർട്ടിൽ നിന്ന് ബർഗറിന് വേണ്ട സാധനങ്ങൾ വാങ്ങിയ ദിവസം തന്നെയാണ് സിംഫോറിയോസ് ടിക്കറ്റ് എടുത്തത്.
ഇപ്പോൾ ജീവിതകാലം മുഴുവൻ സാമ്പത്തിക സുരക്ഷ നേടിയ സിമ്പോറിയോസ്, വാർത്താസമ്മേളനത്തിന് മണിക്കൂറുകൾക്ക് മുമ്പ് താൻ ജോലി ചെയ്യുന്ന ലോജിസ്റ്റിക്സ് കമ്പനിക്ക് രാജിക്കത്ത് അയച്ചതായി പറഞ്ഞു. കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ താൻ ആഗ്രഹിക്കുന്നു, തന്റെ അമ്മയെയും ഭാര്യയുടെ കുടുംബത്തെയും സഹായിക്കാനും താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ഭാഗ്യത്തിൽ തൻ തന്റെ സമൂഹത്തിന് സഹായങ്ങൾ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ തനിക്കറിയാമെന്നും ചില ചാരിറ്റികൾ മനസ്സിലുണ്ടെന്നും പറഞ്ഞു.
ഒരു കുടിയേറ്റക്കാരനായ സിമ്പോറിയോസ് ദരിദ്ര രാജ്യത്ത് നിന്ന് വന്നതാണെന്നും, ഈ പണം അദ്ദേഹത്തിന് വളരെ വലുതാണെന്നും പറഞ്ഞു. “ഞാൻ ഒരു അച്ഛനാണ്. ഞാൻ പൂർണ്ണസമയം ജോലി ചെയ്യുന്നു,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബത്തിനായി പണം സമ്പാദിക്കുന്നതിലും അവരോടൊപ്പം സമയം ചെലവഴിക്കുന്നതിലും വഴിയൊരുക്കുന്നത് എളുപ്പമല്ലെന്ന് അദ്ദേഹം പറഞ്ഞു.. “ഈ പണമുള്ളപ്പോൾ, എനിക്ക് എന്റെ മകളോടും ഭാര്യയോടും കുടുംബത്തോടുമൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിയും,” എന്ന് അദ്ദേഹം പറഞ്ഞു.



