കാനഡയിലെ ഫെഡറൽ പൊതുമേഖലയിൽ അടുത്ത നാലുവർഷത്തിനുള്ളിൽ ഏകദേശം 60,000 ജോലികൾ വെട്ടിക്കുറക്കപ്പെടാൻ സാധ്യതയുണ്ടെന്ന് കനേഡിയൻ സെന്റർ ഫോർ പോളിസി ആൾട്ടർനേറ്റീവ്‌സിന്റെ (CCPA) മുന്നറിയിപ്പ്. ഫെഡറൽ സർക്കാർ നടപ്പാക്കുന്ന ചെലവുചുരുക്കൽ നയങ്ങളുടെ ഭാഗമായാണ് ഇത്രയും വെട്ടിച്ചുരുക്കലുകൾ നടത്താൻ പോകുന്നത്.
CCPAയിലെ സീനിയർ ഇക്കണോമിസ്റ്റ് ഡേവിഡ് മാക്ഡൊണാൾഡ് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, 2028 ഓടെ 57,000 മുതൽ 60,000 വരെ ജീവനക്കാരെ ഫെഡറൽ സര്‍ക്കാര്‍ പിരിച്ചുവിടാനുള്ള സാധ്യതയുണ്ട്. ഇതിനാൽ കാനഡയിലെ വിവിധ സർക്കാർ സേവനങ്ങൾ വലിയ തരത്തിൽ പ്രത്യാഘാതം നേരിടും. ഫിനാൻസ് മിനിസ്റ്റർ ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ൻ കഴിഞ്ഞ മാസം വിവിധ വകുപ്പ് മന്ത്രിമാർക്ക് അയച്ച കത്തിൽ, പ്രവർത്തനച്ചെലവ് ഘട്ടങ്ങളായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പിരിച്ചുവിടലുകൾ പ്രധാനമായും കാനഡ റെവന്യൂ ഏജൻസി (CRA), എംപ്ലോയ്മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് കാനഡ (ESDC), ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) തുടങ്ങിയ വകുപ്പുകളിൽ ആയിരിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു. കഴിഞ്ഞ ചില മാസങ്ങളായി ഈ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം സ്ഥിരമായി കുറയുന്നതായി റിപ്പോർട്ടിൽ പറയുന്നു.
Government cuts spending: 60,000 federal jobs likely to be cut in Canada



