ഒന്റാറിയോ ആസ്ഥാനമായുള്ള അൽഗോമ സ്റ്റീൽ ഗ്രൂപ്പ് ഇൻകോർപ്പറേറ്റഡിന് (Algoma Steel Group Inc.) യുഎസ് താരിഫുകളുടെ ആഘാതം മറികടക്കാൻ കേന്ദ്ര-പ്രവിശ്യാ സർക്കാരുകളിൽ നിന്ന് 500 മില്യൺ ഡോളറിന്റെ (ഏകദേശം $3600 കോടി രൂപ) വായ്പാ സഹായം ലഭിക്കും. ഇതിൽ 400 മില്യൺ ഡോളർ ഫെഡറൽ സർക്കാരിന്റെ വകയാണെന്ന്. യുഎസ് താരിഫുകൾ സ്റ്റീൽ മേഖലയിൽ ഉണ്ടാക്കിയ ആഘാതം “വളരെ വലുതാണ്” എന്ന് ഫെഡറൽ സർക്കാർ വ്യക്തമാക്കി.
ഈ സാമ്പത്തിക സഹായം ‘വലിയ സംരംഭങ്ങൾക്കായുള്ള താരിഫ് വായ്പാ പദ്ധതി’യിൽ (Large Enterprise Tariff Loan program) നിന്നാണ് നൽകുന്നത്. കമ്പനിക്ക് പ്രവർത്തനങ്ങൾ തുടരാനും, ജീവനക്കാർക്കിടയിലെ പ്രതിസന്ധി പരിമിതപ്പെടുത്താനും, യുഎസിനെ ആശ്രയിക്കാത്ത ബിസിനസ്സ് മോഡലിലേക്ക് മാറാനും ഈ വായ്പകൾ സഹായിക്കും.
ഫെഡറൽ സഹായത്തിന് പുറമെ, സ്യുസെന്റ് മേരി (Sault Ste. Marie) ആസ്ഥാനമായുള്ള കമ്പനിക്ക് ഒന്റാറിയോ സർക്കാരും 100 മില്യൺ ഡോളർ അധികമായി നൽകും. താരിഫുകൾ ബാധിച്ച കമ്പനികളെ പിന്തുണയ്ക്കുന്നതിനായി ഒട്ടാവ മാർച്ചിൽ 10 ബില്യൺ ഡോളറിന്റെ ധനസഹായ പദ്ധതി അവതരിപ്പിച്ചിരുന്നു. യുഎസ് താരിഫുകളുടെ പ്രത്യാഘാതം നേരിടാൻ അൽഗോമ സ്റ്റീൽ ഗ്രൂപ്പിനെ സഹായിക്കുന്നതിനുള്ള ഫെഡറൽ, പ്രവിശ്യാ പിന്തുണ ജോബ്സ് മന്ത്രി പാറ്റി ഹൈഡു പ്രഖ്യാപിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



