ഭൂകമ്പ പ്രവണതയുള്ള തുർക്കിയിലെ മെഡിറ്ററേനിയൻ തീരപ്രദേശത്ത് 5.8 തീവ്രതയുള്ള ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോർട്ട്. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മാർമാരിസ് നഗരത്തിൽ ഭൂകമ്പം ഉണ്ടായതിനെ തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ ജനാലകളിലൂടെയും ബാൽക്കണികളിലൂടെയും ചാടി സുരക്ഷിത സ്ഥാനത്തേക്ക് മാറിയതിനെ തുടർന്ന് കൂടുതൽ ജീവസനുകൾക്ക് അപകടങ്ങൾ ഉണ്ടായില്ലെന്നും, എന്നിരുന്നാലും ഏഴു പേർക്ക് പരിക്കേറ്റതായും തുർക്കിയുടെ ദുരന്ത നിർവ്വഹണ ഏജൻസി അറിയിച്ചു.
ദുരന്ത അടിയന്തര നിർവ്വഹണ പ്രസിഡൻസിയുടെ വിവരമനുസരിച്ച്, ഭൂകമ്പത്തിന്റെ ഉറവിടം മെഡിറ്ററേനിയൻ കടലിലായിരുന്നു എന്ന് ദുരന്ത അടിയന്തര നിർവ്വഹണ പ്രസിഡൻസി അറിയിച്ചു. തുർക്കി സമയം പുലർച്ചെ 2:17നു സംഭവിച്ച ഈ ഭൂകമ്പം അയൽ പ്രദേശങ്ങളിലും അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. ഗ്രീസിലെ റോഡ്‌സ് ദ്വീപിലും ഭൂകമ്പം അനുഭവപ്പെട്ടതായി തുർക്കിഷ് എൻ ടിവി ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. പെട്ടന്നുള്ള ഈ ഭൂകമ്പം കാരണം ഉറക്കത്തിൽ നിന്ന് ഉണർന്ന നിരവധി ആളുകൾ പരിഭ്രാന്തിയിലായതായും റിപ്പോർട്ടുകളുണ്ട്.
പരിഭ്രാന്തിയിൽ ജനാലകളിൽ നിന്നും ബാൽക്കണികളിൽ നിന്നും ചാടിയവരിൽ ഏഴുപേർക്കാണ് പരിക്കേറ്റതെന്നും എന്നാൽ ഗുരുതരമായ നാശ നഷ്ടങ്ങളുടെ റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ലെന്നും മാർമാരിസിന്റെ ഗവർണർ ഇദ്രിസ് അക്ബിയിക് ഒരു ടെലിവിഷൻ സ്റ്റേഷനിലൂടെ അറിയിച്ചു.
തുർക്കിയിൽ ഉഭൂകമ്പം സാധാരണമാണ്, കാരണം പ്രധാന ഭൂകമ്പ രേഖകൾ കടന്നു പോകുന്ന സ്ഥലത്താണ് ഈ രാജ്യം സ്ഥിതിചെയ്യുന്നത്. 2023-ൽ സംഭവിച്ച 7.8 തീവ്രതയുള്ള ഭൂകമ്പത്തിൽ തുർക്കിയിൽ 53,000-ത്തിലധികം പേർ മരിച്ചിരുന്നു. ആ അപകടത്തിൽ ദക്ഷിണ, തെക്കു കിഴക്കൻ പ്രവിശ്യകളിലെ ലക്ഷക്കണക്കിന് കെട്ടിടങ്ങൾ തകരുകയും കൂടാതെ നിരവധി നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. അതിനോടൊപ്പം സിറിയയുടെ വടക്കൻ ഭാഗങ്ങളിൽ 6,000 പേർ കൂടി മരിച്ചു. ഇത്തരം പശ്ചാത്തലത്തിൽ ഏതൊരു ഭൂകമ്പവും ഈ പ്രദേശത്ത് ഗുരുതരമായ ഉത്കണ്ഠയ്ക്ക് കാരണമാകുന്നുണ്ട്.



