മോങ്ക്ടൺ : കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിറക് ഉല്പാദനത്തിനാവശ്യമായ ഇന്ധനത്തിനും ഉപകരണങ്ങൾക്കും വലിയ തോതിൽ വില വർധിച്ചതാണ് വിറക് വില ഉയരാൻ കാരണമായത്. മുൻപ് ഒരു കോർഡ് വിറകിന് 225 ഡോളർ വരെയായിരുന്ന വില നിലവിൽ 350 മുതൽ 375 ഡോളർ വരെയായി ഉയർന്നുവെന്ന് വിറക് വിതരണക്കാർ അറിയിച്ചു. ചെയിൻ ഓയിലിന് 5 ഡോളറിൽ നിന്ന് 22 ഡോളറായും, ഹൈഡ്രോളിക് ഓയിലിന് 20 ഡോളറിൽ നിന്ന് 80 ഡോളറായും വില വർധിച്ചു. ഇതിനുപുറമെ പവർ സോയുടെയും ഡീസലിന്റെയും ഇൻഷുറൻസിന്റെയും വർധിച്ച ചിലവുകൾ വിതരണക്കാരെ വിറക് വില ഉയർത്താൻ നിർബന്ധിതരാക്കുകയായിരുന്നു. ചിലയിടങ്ങളിൽ വില 500 ഡോളർ വരെ എത്തിയതായും റിപ്പോർട്ടുകളുണ്ട്.
വിറകിന് വില ഉയർന്നുവെങ്കിലും ന്യൂ ബ്രൺസ്‌വിക്കിലെ വീടുകൾ ചൂടാക്കാൻ ഉപയോഗിക്കുന്ന വൈദ്യുതിക്കും മറ്റ് ഇന്ധനങ്ങൾക്കും വില വർധിക്കുന്നതിനാൽ വിറക് തന്നെയാണ് ഏറ്റവും ലാഭകരമായ ഓപ്ഷൻ. ഇലക്ട്രിക് ബേസ്ബോർഡ് ഹീറ്റിംഗിനെ അപേക്ഷിച്ച് വിറകിന് മൂന്നിലൊന്ന് ചിലവ് മാത്രമേ വരുന്നുള്ളൂ. ഓയിൽ, പ്രൊപ്പെയ്ൻ, നാച്ചുറൽ ഗ്യാസ്, വുഡ് പെല്ലറ്റുകൾ എന്നിവയേക്കാൾ ചിലവ് കുറവാണിതിന്. ഹൈ-എഫിഷ്യൻസി ഹീറ്റ് പമ്പുകളെ അപേക്ഷിച്ച് 10 ശതമാനം കുറഞ്ഞ ചിലവിൽ വിറക് ഉപയോഗിച്ച് വീടുകൾ ചൂടാക്കാൻ സാധിക്കുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വിറക് വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് ന്യൂ ബ്രൺസ്‌വിക്ക് ഫെഡറേഷൻ ഓഫ് വുഡ്‌ലോട്ട് ഓണേഴ്‌സ് ഡയറക്ടർ ബോർഡ് അംഗം ആൻഡ്രൂ ക്ലാർക്ക് അറിയിച്ചു.
$375 for firewood! But this is the best heating material in Canada; Special features in New Brunswick
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt


