കാനഡയിൽ വ്യാജ ടെക്സ്റ്റ് സന്ദേശങ്ങൾ (smishing) വർധിച്ചു വരുന്നതായി Ontario Provincial Police (OPP) ഉം Equifax Canada-യും മുന്നറിയിപ്പ് നൽകുന്നു. വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് വരുന്നതായി തോന്നിക്കുന്ന ഇത്തരം സന്ദേശങ്ങൾ വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ ചോർത്താൻ ലക്ഷ്യമിട്ടുള്ളതാണ്. ഇക്വിഫാക്സിന്റെ ഏറ്റവും പുതിയ സർവേ പ്രകാരം, കാനഡയിലെ 36% ആളുകളും വ്യാജ ടെക്സ്റ്റുകളിലോ ഇമെയിലുകളിലോ അബദ്ധത്തിൽ ക്ലിക്കുചെയ്തിട്ടുണ്ട്. 88% പേർ തട്ടിപ്പുകൾക്ക് ഇരയായിട്ടുണ്ടെന്ന് വിശ്വസിക്കുന്നു.
കാനഡയിലെ 95% ആളുകളും സ്ഥിരമായി ഇൻ്റർനെറ്റ് ഉപയോഗിക്കുന്നതിനാൽ പിഴ അടയ്ക്കാത്തതിനെക്കുറിച്ചും സർക്കാർ ആനുകൂല്യങ്ങളെക്കുറിച്ചും യൂട്ടിലിറ്റി ബില്ലുകളെക്കുറിച്ചുമുള്ള വ്യാജ സന്ദേശങ്ങളിലൂടെ തട്ടിപ്പുകാർ വ്യക്തികളെ ലക്ഷ്യമിടുന്നു. ആളുകൾ Malicious ലിങ്കിൽ ക്ലിക്കുചെയ്താൽ, നിമിഷങ്ങൾക്കുള്ളിൽ ഐഡൻ്റിറ്റി മോഷണമോ സാമ്പത്തിക നഷ്ടമോ സംഭവിക്കാമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. 2025-ൽ കാനഡയിലെ 64% ആളുകളും ഐഡൻ്റിറ്റി മോഷണമാണ് ഏറ്റവും വലിയ തട്ടിപ്പായി കണക്കാക്കുന്നത്.
Smishing-ന് ഇരയാകാതിരിക്കാൻ, സംശയാസ്പദമായ സന്ദേശങ്ങൾ അവഗണിക്കുകയും ഡിലീറ്റ് ചെയ്യുകയും ചെയ്യുക അറിയാത്ത ലിങ്കുകളിൽ ക്ലിക്കുചെയ്യാതിരിക്കുക, ഓൺലൈൻ അക്കൗണ്ടുകൾക്ക് മൾട്ടി-ഫാക്ടർ ഓതൻ്റിക്കേഷൻ നൽകുക തുടങ്ങിയ മുൻകരുതലുകൾ എടുക്കാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു. അപ്രതീക്ഷിത സന്ദേശങ്ങൾ ലഭിച്ചാൽ, തുടർനടപടികൾ എടുക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട കമ്പനിയുമായി അല്ലെങ്കിൽ സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെട്ട് സത്യാവസ്ഥ ഉറപ്പുവരുത്താനും നിർദ്ദേശിക്കുന്നു






