ആൽബർട്ട: യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ഒരു പുതിയ പ്രോത്സാഹന പദ്ധതിക്ക് തുടക്കമിട്ട് ആൽബർട്ട സർക്കാർ. തൊഴിൽ അന്വേഷകരായ യുവജനങ്ങളെ ബിസിനസ് സ്ഥാപനങ്ങളിലേക്ക് ആകർഷിക്കുന്നതിനും തൊഴിൽ നൽകുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി. ഇതിനായി എട്ട് മില്യൺ ഡോളറിന്റെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ സംരംഭത്തിലൂടെ ഏകദേശം 2,500-ഓളം യുവജനങ്ങൾക്ക് തൊഴിൽ നൽകാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം, 15 നും 24 നും ഇടയിൽ പ്രായമുള്ള യുവാക്കളെ തൊഴിൽ മേഖലയിലേക്ക് കൊണ്ടുവരിക എന്നതാണ്. ഇതിനായി, ‘ആൽബെർട്ട യൂത്ത് എംപ്ലോയ്മെന്റ് ഇൻസെന്റീവ്’ എന്ന പേരിൽ ഒരു പുതിയ പദ്ധതിക്ക് തുടക്കമിടാൻ തീരുമാനിച്ചു. ഈ പദ്ധതി പ്രകാരം, യുവജനങ്ങളെ നിയമിക്കുന്നതിനും അവർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനും തൊഴിലുമായി ബന്ധപ്പെട്ട മറ്റു ചെലവുകൾക്കും വേണ്ട സാമ്പത്തിക സഹായം തൊഴിലുടമകൾക്ക് സർക്കാർ ഗ്രാന്റുകളായി നൽകും.
ഈ വർഷം ഒക്ടോബറിൽ പദ്ധതി ഔദ്യോഗികമായി ആരംഭിക്കും. ഈ പദ്ധതിയുടെ ഭാഗമാകുന്ന ബിസിനസ് സ്ഥാപനങ്ങൾക്ക് സർക്കാർ നിശ്ചയിച്ച രണ്ട് വ്യത്യസ്ത സാമ്പത്തിക സഹായങ്ങളിൽ ഒന്ന് സ്വീകരിക്കാൻ അർഹതയുണ്ടായിരിക്കും. തൊഴിലില്ലായ്മ നേരിടുന്ന യുവജനങ്ങൾക്ക് ഇത് ഒരു വലിയ അവസരമായിരിക്കും. കൂടാതെ, ബിസിനസ് സ്ഥാപനങ്ങൾക്ക് പുതിയ തൊഴിലാളികളെ ലഭിക്കാനും ഇത് സഹായകമാകും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
'2,500 young people will be employed'; New job plan for Alberta's youth!



