ബൊഗോട്ട: കൊളംബിയൻ നഗരമായ ബൊഗോട്ടയിൽ ‘The doll’-‘la muneca’ എന്നറിയപ്പെടുന്ന യുവ കൊലയാളി പോലീസ് പിടിയിൽ. കാരൻ ജൂലിയത്ത് ഒഗീഡ റോഡ്രിഗസ് എന്ന 23-കാരിയാണ് നിരവധി കൊലപാതക കേസുകളിൽ പ്രതിയായി പിടിയിലായത്. വാടകക്കൊലയാളിയായി പ്രവർത്തിക്കുന്ന ഇവർക്ക് കൊളംബിയയിലെ പ്രമുഖ ക്രിമിനൽ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ബറാങ്കബെർമേജ മുനിസിപ്പാലിറ്റിയിൽ നടന്ന കൊലപാതകങ്ങൾ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾക്ക് കാരൻ നേതൃത്വം നൽകിയതായി പോലീസ് പറയുന്നു.
ലോസ് ഡേലാ എം ഗ്യാങ് എന്ന ക്രിമിനൽ സംഘത്തിന് വേണ്ടിയും ഇവർ കൊലപാതകങ്ങൾ നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. മുൻ കാമുകൻ ഡേവി ജീസസുമായി പണമിടപാടുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായിരുന്നു. ഇത് സംസാരിച്ച് തീർക്കാൻ വിളിച്ചുവരുത്തിയ ഡേവിയെ ബൈക്കിലെത്തിയ രണ്ട് പേർ വെടിവെച്ച് കൊലപ്പെടുത്തി. ഈ കൊലപാതകത്തിന് പിന്നിൽ കാരനാണ് പ്രവർത്തിച്ചതെന്ന് തെളിഞ്ഞതോടെ കഴിഞ്ഞ ഡിസംബറിൽ പോലീസ് ഇവരെയും കൂട്ടാളിയെയും പിടികൂടുകയായിരുന്നു.
മുൻ കാമുകൻ ഉൾപ്പെടെ നിരവധി പേരുടെ കൊലപാതക കേസുകളിൽ വിചാരണ നേരിടുകയാണ് നിലവിൽ കാരൻ. ചെറിയ പ്രായത്തിൽ തന്നെ കൊടുംകുറ്റവാളിയായി മാറിയ ‘The doll’ എന്ന യുവതിയുടെ കഥ കൊളംബിയൻ സമൂഹത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
'23-year-old professional killer' shot and killed her ex-boyfriend; 'La Muñeca' who shook Colombia arrested!



